Connect with us

Latest News

നിമിഷയും ടോവിനോയും നിറഞ്ഞാടിയ കുപ്രസിദ്ധ പയ്യന്‍ | റിവ്യൂ വായിക്കാം

Published

on

ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രങ്ങളിൽ ഒന്നാണ് ടോവിനോ തോമസിനെ നായകനാക്കി പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ ഒരുക്കിയ ഒരു കുപ്രസിദ്ധ പയ്യൻ. ജീവൻ ജോബ് ജേക്കബ് തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വി സിനിമാസ് ആണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ നിമിഷ സജയൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഇതിന്റെ വ്യത്യസ്തമായ പോസ്റ്ററുകളും മികച്ച ട്രെയ്ലറും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ പകർന്നു നൽകിയിരുന്നു.

ഒരു മിസ്റ്ററി ത്രില്ലെർ അല്ലെങ്കിൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പോലെയാണ് മധുപാൽ ഈ ചിത്രം നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. ഒരു കൊലപാതകത്തിന്റെയും അതുപോലെ ടോവിനോ തോമസ് അവതരിപ്പിക്കുന്ന അജയൻ എന്ന കഥാപാത്രത്തിന്റെയും ചുറ്റുമുള്ള മിസ്റ്ററികൾ അനാവരണം ചെയ്തു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചെമ്പമ്മാൾ എന്ന മധ്യവയസ്‌ക്ക കൊല ചെയ്യപ്പെടുകയും ആ കേസിൽ അജയൻ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നിടത്ത് നിന്നാണ് കഥ വികസിക്കുന്നത്. ഹന്നാ എലിസബത്ത് എന്ന കഥാപാത്രത്തെയാണ് നിമിഷ സജയൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സസ്പെൻസ് നിറഞ്ഞ ഒരു ത്രില്ലർ ചിത്രം ആയതു കൊണ്ട് തന്നെ ചിത്രത്തിന്റെ കഥാഗതിയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുന്നത് ശെരിയല്ല.

തലപ്പാവ്, ഒഴിമുറി പോലത്തെ ക്ലാസിക് ചിത്രങ്ങൾ നമ്മുക്ക് നൽകിയ സംവിധായകനാണ് മധുപാൽ. വളരെ വ്യത്യസ്തത നിറഞ്ഞ പ്രമേയങ്ങളുമായി എത്തുന്ന അദ്ദേഹം ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. വളരെ റിയലിസ്റ്റിക് ആയി കഥ പറയുന്ന, എന്നാൽ ആദ്യാവസാനം മനസ്സിൽ ആകാംഷ നിറക്കുന്ന ഒരു മിസ്റ്ററി ത്രില്ലർ ആണ് മധുപാൽ നമ്മുക്ക് തന്നിരിക്കുന്നത്. ഒരു കൊലപാതകത്തിന് ചുറ്റും വികസിക്കുന്ന ഒരു ഇൻവെസ്റ്റിഗേഷനിലൂടെയാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത് എങ്കിലും പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങളും അതുപോലെ അവരെ എന്റർടൈയിൻ ചെയ്യിക്കുന്ന കഥാ സന്ദർഭങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാണ്. വളരെ ത്രില്ലിംഗ് ആയും കലാപരമായതും മികച്ചു നിൽക്കുന്ന ഒരു തിരക്കഥയാണ് ജീവൻ ജോബ് ജേക്കബ് രചിച്ചിരിക്കുന്നത്. മധുപാൽ എന്ന മാസ്റ്റർ ഡയറക്ടർ അതിനു നൽകിയ ഗംഭീരമായ ദൃശ്യ ഭാഷയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കഥയുടെ തീവ്രതയും ആഴവും ഒട്ടും നഷ്ടപ്പെടാതെ തന്നെ വളരെ ത്രിലിംഗ് ആയി ഈ ചിത്രം ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ടോവിനോ തോമസ് ഇന്ന് തന്റെ ഓരോ ചിത്രത്തിലൂടെയും ഒരു നടൻ എന്ന നിലയിലുള്ള തന്റെ വളർച്ച പ്രേക്ഷകർക്ക് കാണിച്ചു തരുന്ന യുവ നടൻ ആണ്. ഈ ചിത്രത്തിലും വളരെ സ്വാഭാവികമായും അതുപോലെ വളരെ അനായാസമായും അജയൻ എന്ന കഥാപാത്രമായി ടോവിനോ മാറിയിട്ടുണ്ട്. തന്റെ ശരീര ഭാഷ കൊണ്ട് തന്നെ കഥാപാത്രങ്ങളുടെ വ്യത്യസ്തത പ്രേക്ഷകന് പകർന്നു നല്കാൻ ടോവിനോ തോമസിന് കഴിയുന്നുണ്ട് എന്നതാണ് ഈ നടന്റെ ഏറ്റവും വലിയ വിജയം,പക്ഷെ പടത്തിന്റെ നട്ടെല്ല് നിമിഷ സഞ്ജയന്‍ അവതരിപ്പിച്ച ഹന്ന എന്ന അഭിഭാഷകയുടെ കഥാപാത്രം ആണ് ,നിമിഷയുടെ കരിയറിലെ ഏറ്റവും മികച്ച വേഷം തന്നെയാണ് ഹന്നയുടെത് . നിമിഷ സജയൻ ഹന്ന ആയി വളരെ പക്വതയേറിയ പ്രകടനം നൽകിയപ്പോൾ ജലജ എന്ന മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ച അനു സിത്താരയും മികച്ചു നിന്നു. നെടുമുടി വേണു, സിദ്ദിഖ്, ദിലീഷ് പോത്തൻ, ശരണ്യ പൊൻവർണ്ണൻ, അലെൻസിയർ, സുജിത് ശങ്കർ, സുധീർ കരമന, ബാലു വർഗീസ് ,ശ്വേത മേനോൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി.

നൗഷാദ് ഷെറീഫ് ഒരുക്കിയ ദൃശ്യങ്ങൾ ഈ ചിത്രത്തിന്റെ ജീവനായപ്പോൾ അതോടൊപ്പം തന്നെ മികച്ചു നിന്നതു ഔസേപ്പച്ചൻ ഒരുക്കിയ സംഗീതമാണ്. അദ്ദേഹം നൽകിയ പശ്ചാത്തല സംഗീതം അതിഗംഭീരമായിരുന്നു എന്ന് തന്നെ പറയേണ്ടി വെറും. വി സാജൻ ഒരു എഡിറ്റർ എന്ന നിലയിൽ പുലർത്തിയ മികവ് ചിത്രത്തിന് മികച്ച ഒഴുക്കും സാങ്കേതിക നിലവാരവും പ്രദാനം ചെയ്തു.

ചുരുക്കി പറഞ്ഞാൽ, ഒരു കുപ്രസിദ്ധ പയ്യൻ വളരെ വ്യത്യസ്തമായ ഒരു സിനിമാനുഭവം പ്രേക്ഷകന് പകർന്നു നൽകുന്ന ഒരു റിയലിസ്റ്റിക് മിസ്റ്ററി ത്രില്ലെർ ആണ്. ഈ ചിത്രം നിങ്ങള്ക്ക് ഒരു പുതുമ സമ്മാനിക്കും എന്നതിനൊപ്പം തന്നെ നിങ്ങളെ ഏറെ രസിപ്പിക്കുകയും ചെയ്യും. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് ഏറ്റവും സംതൃപ്തി നൽകുന്ന ഒരു ചിത്രം തന്നെയായിരിക്കും ഒരു കുപ്രസിദ്ധ പയ്യൻ.

Latest News

കൊമേഡിയൻ, സഹനടൻ ഇനി ധർമ്മജനെ കാണുവാൻ പോകുന്നത് നായകനായി

Published

on

By

മിമിക്രി വേദിയിലൂടെ വെള്ളിത്തിരയിലെത്തി അതിവേഗം പ്രശസ്തിയിലേക്ക് എത്തിയ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയ്‌ക്കൊപ്പമുള്ള കോംബിനേഷന്‍ ആയിരുന്നു ധര്‍മജനെയും ശ്രദ്ധേയനാക്കിയത്. ഹിറ്റ് ടെലിവിഷന്‍ പരിപാടിയിലൂടെ വീണ്ടും താരം ശ്രദ്ധേയനായി. ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് താരം. ഇത്രയും കാലം കോമഡി നടനായിട്ടുംസഹനടനായിട്ടുമൊക്കെയാണ് ധര്‍മജനെ കണ്ടിട്ടുള്ളതെങ്കില്‍ ഇനി മുതല്‍ അങ്ങനെ ആയിരിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ആദ്യമായി ധര്‍മജനും നായകനാവുകയാണ്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് ധര്‍മജന്റെ നായകനായിട്ടുള്ള അരങ്ങേറ്റം. കൂടുതല്‍ വിവരങ്ങള്‍ ഓരോന്നായി പുറത്ത് വരികയാണ്.മരട് 375 എന്ന് പേരിട്ടിരിക്കുന്ന സിനിമ കൊച്ചിയിലെ മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ പശ്ചാതലത്തില്‍ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് നിര്‍മ്മിക്കുന്നത്. ജയറാമിനെ നായകനാക്കി ഒരുക്കിയ പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതും ചിത്രത്തിനുണ്ട്. പട്ടാഭിരാമന്റെ രചയിതാവ് ദിനേശ് പള്ളത്താണ് ഈ സിനിമയ്ക്കും രചന നിര്‍വഹിച്ചിരിക്കുന്നത്.

Continue Reading

Latest News

ഞെട്ടിക്കുന്ന മേക് ഓവറുമായി ദിലീപ്; കേശു ഈ വീടിന്റെ നാഥൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാവുന്നു ..!

Published

on

By

മലയാള സിനിമാ പ്രേമികൾക്കും ദിലീപ് ആരാധകർക്കും ഏറെ ആവേശം നൽകി കൊണ്ട് പുതുവർഷത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് നാദിർഷ ഒരുക്കുന്ന ദിലീപ് ചിത്രമായ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റേത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട ഓരോരുത്തരും ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം ആയുള്ള ദിലീപിന്റെ മേക് ഓവർ കണ്ടു ഞെട്ടി എന്ന് തന്നെ പറയാം. ഒരു വൃദ്ധ കഥാപാത്രം ആയി അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയിൽ ആണ് ദിലീപ് എത്തിയിരിക്കുന്നത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്ക് ശേഷം സജീവ് പാഴൂർ രചന നിർവഹിച്ച ചിത്രം ആണ് കേശു ഈ വീടിന്റെ നാഥൻ.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി ഉർവശി ആണ് ദിലീപിന്റെ നായികാ വേഷം ചെയുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ദിലീപ്, നാദിർഷ എന്നിവർ ചേർന്ന് നാദ് ഗ്രൂപ്പിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നതും നാദിർഷ തന്നെയാണ്. അനിൽ നായർ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് സാജൻ ആണ്. ബിജിപാൽ ആണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഈ വരുന്ന ഏപ്രിൽ മാസത്തിൽ ആയിരിക്കും കേശു ഈ വീടിന്റെ നാഥൻ റിലീസ് ചെയ്യുക.

Continue Reading

Latest News

ഉന്നാവ് എന്ന നാടകവുമായി പാഷാണം ഷാജിയും ഭാര്യയും എത്തുന്നു; നാടകം നാളെ അരങ്ങേറും..

Published

on

By

പാഷാണം ഷാജി എന്ന കോമഡി കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത പ്രശസ്ത നടൻ ആണ് സാജു നവോദയ. മിനി സ്ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ എത്തി ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള ഹാസ്യ താരങ്ങളിൽ ഒരാളാണ് സാജു നവോദയ. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയിൽ സ്റ്റാർസ് ഓഫ് കൊച്ചിൻ എന്ന ടീമും ആയി എത്തിയ സാജു നവോദയ അതിലൂടെയാണ് താരം ആയി മാറിയത്. പിന്നീട് ഒട്ടേറെ മലയാള ചിത്രങ്ങളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ പകർന്നു. ഇപ്പോഴിതാ നാടക രംഗത്തും തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് ഈ കലാകാരൻ. സാജു നവോദയയും അദ്ദേഹത്തിന്റെ ഭാര്യ രശ്മി സാജുവും അഭിനയിക്കുന്ന ഈ നാടകത്തിന്റെ പേര് ഉന്നാവ് എന്നാണ്.

കോഴിപ്പോര് എന്ന വരാനിരിക്കുന്ന ചിത്രത്തിലെ നായകൻ നവജിത്ത് നാരായണൻ സംവിധാനം ചെയ്യുന്ന ഈ നാടകത്തിനു വേണ്ടി തിരക്കഥ രചിച്ചത് പ്രദീപ് താമരക്കുളവും ഇതിനു വേണ്ട ക്രിയേറ്റിവ് കോണ്ട്രിബൂഷൻ നൽകിയത് ജയകൃഷ്ണയും ആണ്. നാളെ വൈകുന്നേരം ഏഴു മണിക്ക് ചങ്ങമ്പുഴ പാർക്കിൽ വെച്ചാണ് ഈ നാടകം അരങ്ങിൽ എത്തുക. “മരുന്നും മന്ത്രവും മനുഷ്യന്റെ രക്ഷക്ക്, അഴകുള്ള കുപ്പിൽ അടച്ച മരുന്നെന്ന ജീവന്റെ ജലം ചിലപ്പോഴെങ്കിലും മനുഷ്യന്റെ നേർക്ക് വിഷം ചീറ്റിയേക്കാം”, എന്നതാണ് ഈ നാടകത്തിന്റെ ആശയം എന്ന് ഇതിന്റെ പോസ്റ്റർ നമ്മളോട് പറയുന്നു.

Continue Reading

Latest Updates

Latest News5 months ago

കൊമേഡിയൻ, സഹനടൻ ഇനി ധർമ്മജനെ കാണുവാൻ പോകുന്നത് നായകനായി

മിമിക്രി വേദിയിലൂടെ വെള്ളിത്തിരയിലെത്തി അതിവേഗം പ്രശസ്തിയിലേക്ക് എത്തിയ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയ്‌ക്കൊപ്പമുള്ള കോംബിനേഷന്‍ ആയിരുന്നു ധര്‍മജനെയും ശ്രദ്ധേയനാക്കിയത്. ഹിറ്റ് ടെലിവിഷന്‍ പരിപാടിയിലൂടെ വീണ്ടും താരം...

Latest News5 months ago

ഞെട്ടിക്കുന്ന മേക് ഓവറുമായി ദിലീപ്; കേശു ഈ വീടിന്റെ നാഥൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാവുന്നു ..!

മലയാള സിനിമാ പ്രേമികൾക്കും ദിലീപ് ആരാധകർക്കും ഏറെ ആവേശം നൽകി കൊണ്ട് പുതുവർഷത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് നാദിർഷ ഒരുക്കുന്ന ദിലീപ് ചിത്രമായ...

Latest News5 months ago

ഉന്നാവ് എന്ന നാടകവുമായി പാഷാണം ഷാജിയും ഭാര്യയും എത്തുന്നു; നാടകം നാളെ അരങ്ങേറും..

പാഷാണം ഷാജി എന്ന കോമഡി കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത പ്രശസ്ത നടൻ ആണ് സാജു നവോദയ. മിനി സ്ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ എത്തി ഇപ്പോൾ...

Latest News5 months ago

കുട്ടികൾക്കും കുടുംബങ്ങൾക്കും ജനപ്രിയന്റെ ക്രിസ്മസ് സമ്മാനം; തരംഗമായി മൈ സാന്റാ

കഴിഞ്ഞ ദിവസം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ മലയാള ചിത്രം ആണ് ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ മൈ സാന്റ എന്ന ചിത്രം....

Latest News6 months ago

തരംഗമായി മൈ സാന്റാ ഫസ്റ്റ് ലുക്ക് പോസ്റ്റർ; ജനപ്രിയ നായകൻ ക്രിസ്മസിന് എത്തുന്നു..!

തരംഗമായി മൈ സാന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ; ജനപ്രിയ നായകൻ ക്രിസ്മസിന് എത്തുന്നു..!ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മൈ സാന്റ. സൂപ്പർ ഹിറ്റ്...

Latest News6 months ago

വനിതാ കലാകാരികൾക്കു വേണ്ടി ശാലു കുര്യന്റെ ഫേസ്ബുക് പോസ്റ്റ്..!

വനിതാ കലാകാരികൾക്കു സോഷ്യൽ മീഡിയയിൽ നിന്നും നേരിടേണ്ടി വരുന്ന മോശം പ്രതികരണങ്ങൾക്കു എതിരെ പ്രശസ്ത നടി ശാലു കുര്യൻ ഇട്ട ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ഇത്തരം...

Latest News7 months ago

ഇന്ത്യയിലെ നമ്പർ 1 സിനിമയായി ബിഗിൽ ! കളക്ഷൻ 200 കോടിയിലേക്ക് കുതിക്കുന്നു

അറ്റ്ലീ സംവിധാനം ചെയ്ത ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ.. ലോകമെമ്പാടും കളക്ഷൻ റെക്കോർഡ് ഇട്ട് മുന്നേറുമ്പോൾ ആണ് ഇന്ത്യയിലെ തന്നെ നിലവിലെ നമ്പർ 1 സിനിമ...

Latest News9 months ago

ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു ..

‘7th ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ഫോറൻസിക്കിൽ ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു . കോടതി...

Latest News9 months ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ...

Latest News9 months ago

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന മനോഹരത്തിന്റെ കലക്കൻ ട്രെയിലർ റിലീസായി..!

Chakkalakal Films presents the Official Trailer of the Malayalam Feature Film #Manoharam 2019 Written and Directed by – Anvar Sadik...

Trending