Connect with us

Latest News

ഗംഭീര നിരൂപക പ്രശംസ നേടി ഒരു കുപ്രസിദ്ധ പയ്യൻ..!

Published

on

ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. തലപ്പാവ്, ഒഴിമുറി എന്നീ ഗംഭീര ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോവിനോ തോമസ് ആണ് നായക വേഷം ചെയ്തിരിക്കുന്നത്. ജീവൻ ജോബ് ജേക്കബ് രചിച്ചു വി സിനിമാസ് നിർമ്മിച്ച ഈ ചിത്രത്തിൽ നിമിഷ സജയനും അനു സിതാരയും ആണ് നായികാ വേഷങ്ങൾ അവതരിപ്പിചിരിക്കുന്നത്. ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രശംസ നേടിയെടുത്ത ഈ ചിത്രം നിരൂപകരിൽ നിന്നും അഭിനന്ദങ്ങൾ നേടിയെടുക്കുകയാണ്.

വളരെ പ്രസക്തമായ ഒരു വിഷയം ചർച്ച ചെയ്യുന്ന ഒരു കിടിലൻ ത്രില്ലർ ആണ് ഈ ചിത്രം. ടോവിനോ തോമസ്, നിമിഷ സജയൻ എന്നിവരുടെ ഗംഭീര പ്രകടനവും ഈ ചിത്രത്തിന് മുതൽ കൂട്ടായിട്ടുണ്ട്. വളരെ റിയലിസ്റ്റിക് ആയി ഒരുക്കിയ ഈ ചിത്രത്തിലെ കോടതി രംഗങ്ങൾ ഏറെ കയ്യടി നേടുന്നുണ്ട്. മേൽപ്പറഞ്ഞവർക്കു പുറമെ ശരണ്യ പൊൻവണ്ണൻ, നെടുമുടി വേണു, ബാലു വർഗീസ്, സിദ്ദിഖ്, സുജിത് ശങ്കർ, സുധീർ കരമന, സിബി, ജി സുരേഷ് കുമാർ, ദിലീഷ് പോത്തൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. ഔസേപ്പച്ചൻ സംഗീതം പകർന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് നൗഷാദ് ഷെരീഫ് ആണ്. വി സാജൻ ആണ് ഒരു കുപ്രസിദ്ധ പയ്യൻ എഡിറ്റ് ചെയ്തിരിക്കുന്നത്. തീവണ്ടിക്ക് ശേഷം ടോവിനോ തോമസ് വീണ്ടും ബോക്സ് ഓഫീസ് വിജയം നേടിയെടുക്കുകയാണ് എന്നു പറയാം നമ്മുക്കു.

Continue Reading

Latest News

ടോവിനോയുടെ മാസ്സ് ചിത്രം കൽക്കിയുടെ കിടിലോൽ കിടിലൻ ട്രെയിലർ റിലീസായി…! വീഡിയോ കാണാം

Published

on

By

Kalki is an upcoming Indian Malayalam-language action film directed by Praveen Prabharam, co-written by Praveen Prabharam and Sujin Sujathan, and produced by Suvin K. Varkey and Prasobh Krishna for their studio Little Big Films.Tovino Thomas plays the leading role of a police officer.Director : Praveen Prabharam Producers : Suvin K Varkey & Prasobh Krishna Banner : Little Big Films Writers : Praveen Prabharam & Sujin Sujaathan DOP : Gautham Sankar Editor : Renjith Kuzhur Teaser Edit & Promo Cuts : Christy Sebastian Music : Jakes Bejoy Cast : Tovino Thomas, Samyuktha Menon, Shivjith, Hareesh Uthaman, Saiju Kurup, Sudheesh, Aparna Nair, KPAC Lalitha, James Elia . Stunt : Dhilip Subbarayan, Supreme Sundar, Mafia Sasi, Anbarivu Production Controller : Manoj Poomkunnam Lyrics : Joe Paul Art Director : Subhaash Karun Costumes : Arun Manohar Make Up : Hassan Wandoor Dolby Atmos Mix : Rajakrishnan M R Sound Design : Sync Cinema DI : Vista VFX VFX : Promice Chief Associate : Vishnu Aravind Line Producer : Vineeth J PUlludan Production Executive : Sajeev Chandiroor Stills : Bijith Dharmadam Design : Yellow Tooth Trailer edit abhinav sunder Nayak , RENJITH Kuzhur , Christy Sebastian

Continue Reading

Latest News

നമ്മളറിയാത്ത ആന്റോ ജോസഫ് .. പ്രശസ്ത പ്രൊഡക്ഷൻ കണ്ടട്രോളർ ഷാജി പട്ടിക്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്

Published

on

By

#മാർക്ക് #വേണ്ടാത്ത #വിശുദ്ധൻ
————————————————-

സിനിമ ഒരു മായിക ലോകമാണ്!
ആ മായികലോകത്തേക്ക് എത്തിപ്പെടുവാൻ ഒരു നിമിഷമെങ്കിലും കൊതിക്കാത്തവരില്ല!
അതിനുവേണ്ടി എന്തും ത്യജിക്കാൻ തയ്യാറായ ലക്ഷോപലക്ഷം പേരുണ്ട്.
എന്നാൽ എങ്ങനെയെങ്കിലും എത്തിപ്പെട്ടാൽ ആ മായിക വലയത്തിന്റെ സുഖ സൗകര്യങ്ങളിൽ പെട്ട് കണ്ണു കാണാത്തവരായി മാറുന്നവരാണ് പലരും !
എന്നാൽ അങ്ങനെ ഉന്നതിയിൽ നിൽക്കുമ്പോഴും ചവിട്ടിനിന്ന മണ്ണിനെ ഒരിക്കലും മറക്കാത്ത ചിലരുണ്ട്!
കഴിഞ്ഞ ദിവസത്തെ ഒരു സംഭവം അത്തരമൊരാളിലേക്ക് വിരൽ ചൂണ്ടുന്നതാണ്!
35 വർഷക്കാലം ഏതാണ്ട് 100-ഓളം സിനിമകളിൽ കലാസംവിധായകനായിരുന്ന ബാലൻ കരുമാലൂർ എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ മരണപ്പെട്ടു.
ഒരുവിധം എല്ലാ കലാകാരൻമാരെയും പോലെ ദാരിദ്ര്യത്തിലായിരുന്നു അദ്ദേഹത്തിന്റെയും അന്ത്യം.
ഒടുവിൽ മൃതശരീരം വിട്ടുകൊടുക്കുമ്പോൾ ഏതാണ്ട് 70000 ത്തോളം രൂപ ആശുപത്രിയിൽ അടയ്ക്കേണ്ട അവസ്ഥ!
നിസഹായരായ ബന്ധുക്കൾ!
അവിടേക്ക് ദേവദൂതനെപ്പോലെ ഒരു സിനിമക്കാരൻ എത്തി.
മുഴുവൻ പണവും അടച്ചു.
സിനിമാലോകം മറന്നുപോയ ബാലൻ കരുമാലൂരിന്റെ കാര്യം കേട്ടറിഞ്ഞെത്തിയ ആ ആൾ പേരു വെളിപ്പെടുത്താൻ തയാറല്ലായിരുന്നു.
എന്നാൽ പലർ വഴി ആ പേര് പുറത്തു വന്നു!
ആ മനുഷ്യസ്നേഹിയുടെ പേര് #ആന്റോജോസഫ് !
കോട്ടയത്തെ സജീവ രാഷ്ട്രീയത്തിൽ നിന്നും പ്രൊഡക്ഷൻ മാനേജരായി സിനിമയിലെത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി, പ്രൊഡക്ഷൻ കൺട്രോളർ ആയി വെന്നിക്കൊടി പാറിച്ച ആന്റോ ജോസഫ്.
കൈനിറയെ ചിത്രങ്ങളുമായി ഓടിനടക്കുന്ന സമയത്താണ് നിർമാതാവിന്റെ മേലങ്കിയണിയുന്നത് – അവിടെയും വിജയപതാക നാട്ടി!
വിതരണക്കാരനായി വന്നു!
പിറന്നു വീണത് നിരവധി ഹിറ്റുകൾ!

ഉയരങ്ങളിലേക്ക് ചുവട് വെക്കുമ്പോഴും മരവിക്കാത്ത മനുഷ്യത്വം ഒപ്പം കൂട്ടി,
അഭ്യർത്ഥിച്ചവർക്കും,
അറിഞ്ഞും ജാതിമത ഭേദമന്യെ കൈനിറയെ സഹായങ്ങൾ ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്ന ,
ധരിക്കുന്ന വസ്ത്രം പോലെ ശുഭ്രമായ മനസ്സുള്ള സിനിമക്കാരനല്ലാത്ത സിനിമക്കാരൻ!
മുമ്പൊരിക്കൽ സംവിധായകർ രമേഷ് ദാസ് ചെന്നൈയിൽ മരിച്ചപ്പോൾ മൃതദേഹം നാട്ടിലെത്തിക്കാൻ ആളും, അർഥവുമായി കൂടെ നിന്നൊരാൾ!
ഈ അടുത്ത കാലത്ത് അന്തരിച്ച പ്രൊഡക്ഷൻ കൺട്രോളറും, നിർമ്മാതാവുമായ സഫീർ സേഠി ന്റെയും,
സംവിധായകൻ കെ.കെ.ഹരിദാസിന്റെയും കുടുംബങ്ങൾക്ക് സാമാന്യം ഭീമമായ ഒരു തുക സമാഹരിച്ചു കൊടുക്കുന്നതിൽ സുഹൃത്ത് ബാദുഷയ്ക്കൊപ്പം തോളോട് തോൾ ചേർന്ന് മുൻപന്തിയിലുണ്ടായിരുന്നു ആന്റോ സാർ!
അങ്ങനെ എത്രയെത്ര സംഭവങ്ങൾ!
സെൽഫിയിലോ, ഫേസ് ബുക്കിലോ തന്റെ സഹായങ്ങൾ പരസ്യപ്പെടുത്താത്തൊരാൾ!
മറ്റെല്ലാ മേഖലയിലെയും പോലെ സിനിമയിലും ഇത്തരം നൻമ മരങ്ങൾ ഉണ്ടെന്ന് പുറം ലോകം അറിയണം.
ഏഴു സിനിമകളിൽ ശിഷ്യനായി ഒപ്പം കൂടാൻ കഴിഞ്ഞത് ഇന്നും ഞാൻ അഭിമാനമായി കരുതുന്നു, #നമ്മൾഒരുമിച്ചുണ്ടായിരുന്ന കാലംഒരു കൂടപ്പിറപ്പിനോടെന്ന പോലെ നൽകിയ #താലോല വും,
#സ്നേഹവും ഒരിക്കലും മറക്കില്ല !

#ദൈവം #വർദ്ധിപ്പിക്കും എന്നർത്ഥമുള്ള ജോസഫ് എന്ന പേര് കൂടെയുള്ളിടത്തോളം ആന്റോ സാർ,ദൈവം നിങ്ങളുടെ ആരോഗ്യവും, സമ്പത്തും, യശ്ശസ്സും ഇനിയും ഇനിയും വർദ്ധിപ്പിക്കും!
#നീലാകാശം #നിറയെ ആ യശസ്സ് പടരും!
പ്രാർത്ഥനകൾ…..
പ്രിയ ശിഷ്യൻ
#ഷാജി #പട്ടിക്കര

#മാർക്ക് #വേണ്ടാത്ത #വിശുദ്ധൻ————————————————- സിനിമ ഒരു മായിക ലോകമാണ്!ആ…

Gepostet von Shaji Pattikkara am Freitag, 26. Juli 2019

Continue Reading

Latest News

“എന്തു കൊണ്ട് ഡാൻസ് ചെയ്യുന്നില്ല” ടോവിനോ തുറന്നു പറയുന്നു..!

Published

on

By

“എന്തു കൊണ്ട് ഡാൻസ് ചെയ്യുന്നില്ല” ടോവിനോ തുറന്നു പറയുന്നു..!

നവാഗതനായ പ്രവീൺ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കൽക്കി. ചിത്രത്തിൽ പോലിസ് വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്..ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ കൃഷ്ണ , പ്രശോബ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. എസ്രയ്ക്കും തരംഗത്തിനും ശേഷം ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് കൽക്കി. ചിത്രത്തിന്റെ വിശേഷങ്ങളുമായി ടോവിനോ തോമസ്… വീഡിയോ കാണാം

Continue Reading

Latest Updates

Latest News2 weeks ago

ടോവിനോയുടെ മാസ്സ് ചിത്രം കൽക്കിയുടെ കിടിലോൽ കിടിലൻ ട്രെയിലർ റിലീസായി…! വീഡിയോ കാണാം

Kalki is an upcoming Indian Malayalam-language action film directed by Praveen Prabharam, co-written by Praveen Prabharam and Sujin Sujathan, and...

Latest News3 weeks ago

നമ്മളറിയാത്ത ആന്റോ ജോസഫ് .. പ്രശസ്ത പ്രൊഡക്ഷൻ കണ്ടട്രോളർ ഷാജി പട്ടിക്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്

#മാർക്ക് #വേണ്ടാത്ത #വിശുദ്ധൻ ————————————————- സിനിമ ഒരു മായിക ലോകമാണ്! ആ മായികലോകത്തേക്ക് എത്തിപ്പെടുവാൻ ഒരു നിമിഷമെങ്കിലും കൊതിക്കാത്തവരില്ല! അതിനുവേണ്ടി എന്തും ത്യജിക്കാൻ തയ്യാറായ ലക്ഷോപലക്ഷം പേരുണ്ട്. എന്നാൽ എങ്ങനെയെങ്കിലും...

Latest News4 weeks ago

“എന്തു കൊണ്ട് ഡാൻസ് ചെയ്യുന്നില്ല” ടോവിനോ തുറന്നു പറയുന്നു..!

“എന്തു കൊണ്ട് ഡാൻസ് ചെയ്യുന്നില്ല” ടോവിനോ തുറന്നു പറയുന്നു..! നവാഗതനായ പ്രവീൺ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കൽക്കി. ചിത്രത്തിൽ പോലിസ് വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്..ലിറ്റിൽ ബിഗ്...

Latest News4 weeks ago

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എത്തുന്നു; റിലീസ് ഓഗസ്റ്റ് പതിനഞ്ചിനു..!

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എത്തുന്നു; റിലീസ് ഓഗസ്റ്റ് പതിനഞ്ചിനു..!മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി ഒരുക്കിയ പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്,...

Latest News1 month ago

കൊച്ചി വിമാനത്താവളത്തിൽ വിജയ് ദേവരകൊണ്ടയുടെ മാസ് എൻട്രി കൂടെ രശ്‌മികയും

അർജ്ജുൻ റെഡ്‌ഡി എന്ന തെലുഗ് ചിത്രത്തിൽ കൂടി മലയാളികളുടെ പ്രിയങ്കരനായ നടനാണ് വിജയ് ദേവരകൊണ്ട. പുതിയ ചിത്രമായ comrade ന്റെ പ്രചാരണത്തിനായി കൊച്ചിയിൽ എത്തിയ താരത്തെ വരവേറ്റത്...

Latest News2 months ago

കുട്ടികളുടെ പിടിവാശി ഇല്ലാതാക്കാം ഒന്ന് കണ്ടു നോക്ക്

Parents often have difficulty telling the difference between variations in normal behavior and true behavioral problems. In reality, the difference...

Latest News2 months ago

പ്രണയമോ കാമമോ പെൺകുട്ടികൾ സൂക്ഷിക്കുക

Study subjects showed high level of awareness about female feticide, 97.9% of the students knew correctly about female feticide. Male...

Latest News2 months ago

പെട്ടന്ന് ഉയരം കൂട്ടാനുളള അത്ഭുതവിദ്യ കണ്ടു നോക്ക്

ശരീരത്തിനൊത്ത ഉയരം ഇല്ലെങ്കില്‍ ഒരു ഭംഗിയും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ മക്കളുടെ ഉയരത്തിന്റെ കാര്യത്തില്‍ അച്ഛനമ്മമാര്‍ പ്രത്യേക ശ്രദ്ധിക്കാറുണ്ട്. പാലും, പ്രോട്ടീന്‍ പൗഡറും, ബൂസ്റ്റുമൊക്കെ കൊടുത്ത് മക്കളുടെ ഉയരം...

Latest News2 months ago

ശരീരം വർദ്ധിപ്പിക്കാൻ യുവതിയുടെ കിടിലൻ ടിപ്സ് കണ്ട്നോക്കു

ഭാരനനഷ്ടത്തില്‍ വേവലാതി പൂണ്ട് പണവും ഉറക്കവും നഷ്ടപ്പെട്ടവർ ഇക്കാലത്ത് കുറവല്ല. സന്തുലിതവും ആരോഗ്യകരവുമായ ഭാരം നിലനിർത്തുകയെന്നതാണ് പ്രധാനം. മെലിഞ്ഞിരിക്കുന്നതാണ് ആരോഗ്യം എന്ന തെറ്റിദ്ധാരണ പടരുന്നുണ്ട്. ശരിയായ ഭക്ഷണം...

Latest News2 months ago

കിടിലൻ ലുക്കിൽ മമ്മൂക്ക ! എവിടെയുടെ ഓഡിയോ ലോഞ്ചിന് തൃശൂർ എത്തിയപോപോൾ ! ഫോട്ടോസ് കാണാം

ബോബി-സഞ്ജയുടെ കഥയിൽ,കൃഷ്ണൻ സി തിരക്കഥ രചിച്ച്,  കിടിലൻ ക്വളിറ്റി സീരിയലുകൾ മാത്രം സംവിധാനം ചെയ്ത കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ‘എവിടെ’യുടെ ഓഡിയോ ലോഞ്ച് മെഗാസ്റ്റാർ...

Trending