Connect with us

reviews

കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി മാംഗല്യം തന്തു നാനേന .. ചാക്കോച്ചന് വീണ്ടും ഹിറ്റ് ! റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രമാണ് ജനപ്രിയ താരമായ കുഞ്ചാക്കോ ബോബൻ  പ്രധാന വേഷത്തിലെത്തിയ മാംഗല്യം തന്തുനാനേന. നവാഗത സംവിധായകയായ സൗമ്യ സദാനന്ദനാണ്  ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടോണി മഠത്തിൽ  തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് യുണൈറ്റഡ് ഗ്ലോബൽ മീഡിയയുടെ ബാനറിൽ ആൽവിൻ ആന്റണി, സക്കറിയ തോമസ് എന്നിവർ ചേർന്നാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ  പ്രശസ്തയായ നടി നിമിഷ സജയൻ ആണ്  ഈ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. ഡോക്യൂമെന്ററി ഒരുക്കി ദേശീയ പുരസ്‍കാരമടക്കം നേടിയ സംവിധായികയാണ് സൗമ്യ സദാനന്ദൻ.
കുഞ്ചാക്കോ ബോബൻ  അവതരിപ്പിക്കുന്ന റോയ്, നിമിഷ സജയൻ അവതരിപ്പിക്കുന്ന ക്ലാര എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ ഒരുങ്ങിയിരിക്കുന്നത്. ഇവരുടെ കല്യാണവും കുടുംബ ജീവിതവും ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു വ്യത്യസ്ത സ്വഭാവമുള്ള രണ്ടു പേർ ഒരുമിച്ചു ജീവിക്കുമ്പോൾ അവർക്കിടയിൽ ഉണ്ടാകുന്ന ചില പ്രശ്ശങ്ങളും അതവർ എങ്ങനെ പരിഹരിക്കുന്നു എന്നുമാണ് ഈ ചിത്രം വളരെ രസകരമായി പറയാൻ ശ്രമിക്കുന്നത്.
പ്രേക്ഷകരുടെ മനസ്സറിഞ്ഞു തന്നെയാണ് സൗമ്യ സദാനന്ദൻ എന്ന ഈ നവാഗത സംവിധായിക  തന്റെ  ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് പറയാം.  പ്രേക്ഷകരെ പൂർണ്ണമായും രസിപ്പിക്കുന്ന ഒരു ചിത്രമായി തന്നെ മാംഗല്യം  തന്തുനാനേന ഒരുക്കാൻ ഈ സംവിധായികക്കു കഴിഞ്ഞിട്ടുണ്ട്. വളരെ ലളിതവും രസകരമായതുമായ ഒരു കഥയുടെ അതിലും രസകരമായ ഒരു ആവിഷ്കരണം ആണ് ഈ ചിത്രത്തിലൂടെ സൗമ്യ  നടത്തിയിരിക്കുന്നത്. ടോണി മഠത്തിൽ ഒരുക്കിയ തിരക്കഥയിൽ വിനോദത്തിനുള്ള എല്ലാ ഘടകങ്ങളും കൃത്യമായി തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചിരിപ്പിക്കാനും കുറച്ചു ചിന്തിപ്പിക്കാനും  വളരെ ഒഴുക്കോടെ കഥ പറഞ്ഞു കൊണ്ട് തന്നെ സാധിച്ചു എന്നതാണ് സൗമ്യ എന്ന ഈ നവാഗത സംവിധായികയുടെ  വിജയം. കഥാ  സന്ദര്ഭങ്ങളും സംഭാഷണങ്ങളും വളരെ രസകരമായിരുന്നു എന്നതിനൊപ്പം തന്നെ കഥാപാത്ര രുപീകരണവും മികച്ചു നിന്നു. ആദ്യ ചിത്രമാണെങ്കിലും സൗമ്യ  പുലർത്തിയ കയ്യടക്കമാണ് ഈ  ചിത്രത്തെ മനോഹരമാക്കിയത്റോയ് ആയി കുഞ്ചാക്കോ ബോബനും ക്ലാര ആയി നിമിഷവും സജയനും   നൽകിയ മിന്നുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. വളരെ രസകരമായ രീതിയിൽ പ്രേക്ഷകരെ കയ്യിലെടുക്കുകയും അതിലൂടെ അവരെ   ചിത്രത്തോടൊപ്പം സഞ്ചരിപ്പിക്കാനും ഈ രണ്ടു പേർക്കും  കഴിഞ്ഞു.  കുഞ്ചാക്കോ ബോബൻ വളരെ സ്വാഭാവികമായും എനെർജെറ്റിക്  ആയും തന്റെ വേഷം ചെയ്തു ഫലിപ്പിച്ചപ്പോൾ നിമിഷ സജയൻ  ഒരിക്കൽ കൂടി പക്വതയാർന്ന പ്രകടനം തന്നെ നൽകി.   ഹാരിഷ് കണാരൻ, ശാന്തി കൃഷ്ണ,   വിജയ രാഘവൻ, അലെൻസിയർ, സലിം കുമാർ, ലിയോണ ലിഷോയ്, സൗബിൻ, ചെമ്പിൽ അശോകൻ, റോണി ഡേവിഡ് , ശങ്കർ ഇന്ദുചൂഡൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
അരവിന്ദ് കൃഷ്ണ  ഒരുക്കിയ ദൃശ്യങ്ങൾ മനോഹരമായപ്പോൾ സയനോര ഫിലിപ്പ്, രേവ, അസിം റോഷൻ , എസ് ശങ്കർ ,  എന്നിവർ  ഈണം നൽകിയ ഗാനങ്ങളും  മികച്ച നിലവാരം പുലർത്തി. പശ്ചാത്തല സംഗീതവും ഏറ്റവും മികച്ചു  നിന്നതു ചിത്രത്തെ വളരെ രസകരമാക്കിയിട്ടുണ്ട്. ക്രിസ്റ്റി സെബാസ്റ്റിയൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത്. ചിത്രത്തിന്റെ മികച്ച ഒഴുക്കിനു  അദ്ദേഹത്തിന്റെ   എഡിറ്റിംഗ് സഹായിച്ചിട്ടുണ്ട്.ചുരുക്കി പറഞ്ഞാൽ, മാംഗല്യം തന്തുനാനേന  തികഞ്ഞ ഒരു ഫാമിലി  എന്റെർറ്റൈനെർ ആണ്..കുടുംബ പ്രേക്ഷകർക്ക് തിയേറ്ററിൽ പോയി ഒരുപാട് സന്തോഷത്തോടെ കണ്ടിറങ്ങാവുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാണ് സൗമ്യ സദാനന്ദൻ  നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതു. ചിരിയും ചിന്തയും സമ്മാനിക്കുന്ന നിലവാരമുള്ള ഒരു ചിത്രമെന്ന് നമുക്കീ സിനിമാനുഭവത്തെ വിശേഷിപ്പിക്കാം.

Continue Reading

reviews

ലവ് ഉണ്ട് ആക്ഷൻ ഉണ്ട്.. നല്ല അസ്സൽ കോമെടിയും ഉണ്ട് ! ഫാമിലിക്ക് നിവിൻ നയൻസ് ടീമിന്റെ വിഷ്വൽ ട്രീറ്റ് ! ലവ് ആക്ഷൻ ഡ്രാമ റിവ്യൂ

Published

on

By

ഇന്ന് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തിചേർന്ന മലയാള ചിത്രമാണ് യുവ താരം നിവിൻ പോളിയും ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം . പ്രശസ്ത നടനായ ധ്യാൻ ശ്രീനിവാസൻ ആദ്യമായി  സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ് .ഫൺടാസ്റ്റിക് ഫിലിമ്സിന്റെ ബാനറിൽ നടൻ അജു വർഗീസും വിശാഖ് സുബ്രമണ്യവും  ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു. അജു വർഗീസിന്റെ ആദ്യ നിർമ്മാണ സംരംഭം ആണീ ചിത്രം. ഇതിന്റെ രസകരമായ ടീസറും ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറിയിരുന്നു.നിവിൻ പോളി അവതരിപ്പിക്കുന്ന ദിനേശൻ എന്ന യുവാവിന്റെയും  നയൻ താര അവതരിപ്പിക്കുന്ന ശോഭ എന്ന കഥാപാത്രത്തിന്റെയും ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ദിനേശന്റെ ജീവിതത്തിലേക്ക് ശോഭ കടന്നു വരുന്നതും അതിനെ തുടർന്ന് നടക്കുന്ന രസകരവും ആവേശകരവുമായ സംഭവ വികാസങ്ങളുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.വളരെ രസകരമായ, വ്യത്യസ്‍തമായ  ഒരു കഥയെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞു എന്നതാണ് ധ്യാൻ ശ്രീനിവാസൻ  എന്ന ഈ യുവ സംവിധായകനെ പ്രതീക്ഷയോടെ നോക്കി കാണാൻ പ്രേരിപ്പിക്കുന്നത്. സംവിധായകൻ എന്ന നിലയിൽ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ധ്യാനിനു സാധിച്ചിട്ടുണ്ട്. നിറയെ തമാശകളും ഒരുപാട് രസിപ്പിക്കുന്ന  തരത്തിലുള്ള രംഗങ്ങളും കൊണ്ട് സമൃദ്ധമായ ഈ ചിത്രം പുതുമയേറിയ രീതിയിൽ ആണ് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നതു എന്ന് പറയാം. രസകരമായ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ അവക്ക് അകമ്പടിയായി നൽകുന്നതിലും രചയിതാവ് എന്ന നിലയിൽ  ധ്യാൻ  വിജയിച്ചപ്പോൾ അതിനു മനോഹരമായ ദൃശ്യ ഭാഷ നൽകുന്നതിൽ സംവിധായകനെന്ന  നിലയിലും വിജയം കൈവരിക്കാൻ അദ്ദേഹത്തിന്  കഴിഞ്ഞിട്ടുണ്ട്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ  റൊമാന്സും കോമെഡിയും ആക്ഷനും നാടകീയ മുഹൂർത്തങ്ങളുമെല്ലാം അതിന്റെ ശരിയായ അളവിൽ ചേർത്ത് കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം എന്റെർറ്റൈൻ ചെയ്യിക്കുന്നതാണെന്നു ഉറപ്പു വരുത്താൻ ധ്യാൻ ശ്രീനിവാസന് കഴിഞ്ഞപ്പോൾ ചിത്രം മികച്ച ഒരു അനുഭവമായി മാറി.


നിവിൻ പോളി  എന്ന നടനും നയൻ താര എന്ന നടിയും തമ്മിലുള്ള വെള്ളിത്തിരയിലെ  രസതന്ത്രം ഏറെ മനോഹരമായിരുന്നു. രണ്ടു പേരും മത്സരിച്ചു  അഭിനയിച്ചപ്പോൾ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്കെത്താൻ അധിക സമയം വേണ്ടി വന്നില്ല എന്ന് തന്നെ പറയാം  നമ്മുക്ക്..നിവിൻ പോളി  അനായാസമായി കഥാപാത്രമായി മാറിയപ്പോൾ നയൻ താര ഒരിക്കൽ കൂടി തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുകയും  പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്തു. രണ്ടുപേരും രസകരമായ  പ്രകടനം തന്നെയാണ് നൽകിയതു. ഇവരെ പോലെ തന്നെ അജു വർഗീസ് ,  മല്ലിക സുകുമാരൻ, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, ദുര്ഗ കൃഷ്ണ, ശ്രീനിവാസൻ, രഞ്ജി പണിക്കർ. ജൂഡ് ആന്റണി ജോസെഫ്, ഭഗത്, ദീപക്, ഹരികൃഷ്ണൻ, ബിജു സോപാനം, ധന്യ, മൊട്ട രാജേന്ദ്രൻ  എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി  തന്നെ ചെയ്തു. എല്ലാവരും തങ്ങളുടെ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഏറെ രസിപ്പിച്ചു എന്ന് തന്നെ പറയാം.ജോമോൻ ടി ജോൺ , റോബി വർഗീസ് രാജ് എന്നിവർ നൽകിയ ദൃശ്യങ്ങൾ മനോഹരമായപ്പോൾ വിവേക് ഹർഷൻ   തന്റെ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് പാകതയും കരുത്തും നൽകുന്നതിൽ വിജയിച്ചു. ചിത്രത്തിന്റെ വേഗത പ്രേക്ഷകന് മുഷിയാത്ത  രീതിയിൽ കൊണ്ട് വരുന്നതിനും അത് ഏറെ സഹായിച്ചിട്ടുണ്ട് എന്ന് പറയാം .ഷാൻ റഹ്മാൻ കൈകാര്യം ചെയ്ത സംഗീത വിഭാഗവും മികച്ച നിലവാരം പുലർത്തി. മനോഹരമായ  ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥയോടും ചിത്രത്തിലെ അന്തരീക്ഷത്തോടും ഏറെ യോജിച്ചു പോയപ്പോൾ അത് ചിത്രത്തെ കൂടുതൽ രസകരമാക്കിയിട്ടുണ്ട്.ചുരുക്കി പറഞ്ഞാൽ, എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ലവ് ആക്ഷൻ ഡ്രാമ . വ്യത്യസ്തമായ പ്രമേയവും അവതരണവും അതുപോലെ തന്നെ ആദ്യാവസാനം എന്റെർറ്റൈന്മെന്റും നൽകുന്ന കിടിലൻ വിനോദ ചിത്രമെന്ന് തന്നെ നമ്മുക്ക് ഈ സിനിമയെ വിശേഷിപ്പിക്കാം.

Continue Reading

reviews

പ്രേക്ഷകർക്ക് ആഘോഷവും ആവേശവുമായി പ്രഭാസിന്റെ സാഹോ ! പക്കാ മാസ്സ് പടം തന്നെ ! റിവ്യൂ വായിക്കാം

Published

on

By

ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ തെലുങ്ക് ചിത്രമാണ് ബാഹുബലി സീരിസിന് ശേഷം  പ്രഭാസ് നായകനായി എത്തിയ സാഹോ  എന്ന ബ്രഹ്മാണ്ഡ ചിത്രം. സുജിത് രചിച്ചു സംവിധാനം  ചെയ്ത ഈ ചിത്രം 350 കോടി രൂപ മുതൽ മുടക്കി ആണ് നിർമ്മിച്ചിരിക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും എത്തുന്ന ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത് വംശി കൃഷ്ണ റെഡ്ഢി, പ്രമോദ് ഉപ്പലപറ്റി എന്നിവർ ചേർന്ന് യു വി ക്രിയേഷൻസിന്റെ ബാനറിലാണ് . ഈ ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ ആർ ഡി ഇല്ല്യൂമിനേഷൻസ് ആണ്. ശ്രദ്ധ കപൂർ നായികാ വേഷത്തിൽ എത്തുന്ന സാഹോയിൽ ബോളിവുഡിൽ നിന്നടക്കം വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിമിനൽ സിന്ഡിക്കേറ്റിന്റെ തലവൻ റോയ് കൊല്ലപ്പെടുന്നതോടെ ഒരു വലിയ അധികാര കൈമാറ്റത്തിനുള്ള വാതിലുകൾ തുറക്കപ്പെടുന്നു. ദേവരാജ് എന്ന ക്രിമിനൽ ആ അവസരം മുതലാക്കാൻ ശ്രമിക്കുമ്പോൾ ആണ് റോയിയുടെ മകൻ വിശ്വൻക് രംഗത്തെത്തുന്നത്. അധികാരം നേടുന്നതിനൊപ്പം അവൻ ഡീൽ ചെയ്യുന്നത് മറ്റു ചില പ്രശനങ്ങൾ കൂടിയാണ്. അധികാരത്തിനു വേണ്ടിയുള്ള വലിയ കളികളും ചതികളും നടക്കുന്ന ഈ ലോകത്തേക്കാണ് പ്രഭാസിന്റെ അശോക് ചക്രവർത്തിയും ശ്രദ്ധ അവതരിപ്പിക്കുന്ന അമൃതയും  കടന്നു വരുന്നത്.

ആരാധകരെ ത്രസിപ്പിക്കുന്ന ഒരു തീപ്പൊരി മാസ്സ് ആക്ഷൻ ചിത്രമാണ് സുജിത് എന്ന സംവിധായകൻ ഒരുക്കിയിരിക്കുന്നത്. റിബൽ സ്റ്റാർ പ്രഭാസിന്റെ ആരാധകരെ മാത്രമല്ല ഓരോ സിനിമാ പ്രേമികളേയും കോരിത്തരിപ്പിക്കുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ മേക്കിങ് എന്ന് തന്നെ പറയാം. ഇന്ത്യൻ സിനിമയിൽ ഇത് വരെ വന്നിട്ടുള്ള ഏറ്റവും വലിയ ആക്ഷൻ ചിത്രമായ സാഹോ, ഹോളിവുഡ് ആക്ഷൻ ത്രില്ലറുകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും, മാസ്സ് രംഗങ്ങളും  കോർത്തിണക്കി ഒരു ടെറാ മാസ്സ് ചിത്രം ആയാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത് . ഒരു കമ്പ്ലീറ്റ് പ്രഭാസ്  ഷോ എന്ന് പറയുന്നതിന് ഒപ്പം തന്നെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു ക്യാൻവാസിൽ ഈ ചിത്രമൊരുക്കാൻ സുജിത് എന്ന സംവിധായകനും രചയിതാവിനും കഴിഞ്ഞിട്ടുണ്ട് .  വളരെയധികം ത്രില്ലടിപ്പിക്കുന്ന, ആവേശം നിറഞ്ഞ കഥാ സന്ദർഭങ്ങളും പഞ്ച് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്ഷനും  കോർത്തിണക്കിയ തിരക്കഥയിൽ ഒരു മാസ്സ് ചിത്രത്തിൽ നിന്നും പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളുമുണ്ട്.  ആക്ഷനും കോമെഡിയും റൊമാന്സും ആവേശവും സസ്പെൻസുമെല്ലാം കൃത്യമായ അളവിൽ ചേർത്തൊരു തിരക്കഥയാണ് സംവിധായകൻ ഈ ചിത്രത്തിനായി ഒരുക്കിയത്.   ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം അത്ര വേഗതയിലും മികച്ച രീതിയിലുമാണ് സാഹോ  നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. സാഹോയിൽ ഉള്ളതിലും മികച്ച സംഘട്ടന രംഗങ്ങൾ ഇന്ത്യൻ സിനിമയിൽ തന്നെ ഇതുവരെ വന്നിട്ടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

പ്രഭാസ് എന്ന നടന്റെ ഗംഭീര  പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ജീവൻ. ശരീരവും മനസ്സും കഥാപാത്രത്തിന് നൽകി ഞെട്ടിക്കുന്ന പ്രകടനമാണ് പ്രഭാസ്  ഈ ചിത്രത്തിൽ നൽകിയത് എന്ന് സംശയമൊന്നുമില്ലാതെ തന്നെ നമ്മുക്ക് പറയാൻ സാധിക്കും. ശാരീരികമായി ഒരുപാട് പ്രയത്നം വേണ്ടി വന്ന ഒരുപാട് രംഗങ്ങൾ  ഈ ചിത്രത്തിൽ ഉണ്ടായിരുന്നു.  പ്രഭാസ് അതെല്ലാം ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു  ഫലിപ്പിക്കുകയും  ചെയ്തു. നായികാ വേഷം ചെയ്ത    ശ്രദ്ധ കപൂർ തനിക്കു  ലഭിച്ച വേഷം  മനോഹരമായി ചെയ്തപ്പോൾ പ്രേക്ഷകരുടെ ഗംഭീര കയ്യടി നേടിയത്  ചങ്കി പാണ്ഡെ , നീൽ നിതിൻ മുകേഷ്, അരുൺ വിജയ് എന്നിവർ അവതരിപ്പിച്ച  കഥാപാത്രങ്ങൾ ആണ്. അത്ര മിന്നുന്ന പ്രകടനമാണ് ഇവർ നൽകിയത്. അതോടൊപ്പം തന്നെ  ജാക്കി ഷെറോഫ് ,  ലാൽ, വെണ്ണല കിഷോർ, പ്രകാശ് ബെലവാദി , മുരളി ശർമ്മ, എവ്‌ലിൻ ശർമ്മ, , മന്ദിര ബേദി, മഹേഷ് മഞ്ജരേക്കർ, ടിനു ആനന്ദ്, ആദിത്യ ശ്രീവാസ്തവ എന്നിവരും ഏറ്റവും മികച്ച രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ആർ മദി ആണ്   ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത്. ഗംഭീരം എന്ന് പറഞ്ഞാലും കുറഞ്ഞു പോകുന്ന രീതിയിൽ അത്രയധികം വിസ്മയിപ്പിക്കുന്ന രീതിയിയിലുള്ള  ദൃശ്യങ്ങളാണ് അദ്ദേഹം സാഹോയിലൂടെ നമ്മുക്ക് മുന്നിൽ എത്തിച്ചത് . ഗാന രംഗങ്ങളിലും സംഘട്ടന രംഗങ്ങളിലും നമ്മുക്ക് മുന്നിലെത്തിയ ദൃശ്യങ്ങൾ  ഗംഭീരമായിരുന്നു.  തനിഷ്‌ക് ബാഗച്ചി, ഗുരു റാന്തവാ, ബാദ്ഷ എന്നിവർ ഒരുക്കിയ ഗാനങ്ങളും  ജിബ്രാൻ ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. ആർ മദി നൽകിയ  ദൃശ്യങ്ങളും ജിബ്രാന്റെ പശ്ചാത്തല  സംഗീതവും  കൂടി ചേർന്നപ്പോൾ ആരാധകരുടെ  ആവേശം വേറൊരു തലത്തിലെത്തി. ശ്രീകർ പ്രസാദ് എന്ന പ്രഗത്ഭൻറെ എഡിറ്റിംഗ് മികവ് ചിത്രത്തിന് പകർന്നു നൽകിയത് മികച്ച വേഗതയും ഉയർന്ന സാങ്കേതിക നിലവാരവുമാണ്.ചുരുക്കി പറഞ്ഞാൽ. ആരാധകരെയും മറ്റു സിനിമാ പ്രേക്ഷകരെയും ഒരുപോലെ കോരിത്തരിപ്പിക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആണ് സാഹോ . എല്ലാ രീതിയിലും പ്രേക്ഷകനെ സംതൃപ്തനാക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിൽ ഇന്നേ വരെ നമ്മൾ കണ്ടിട്ടുള്ള ഏറ്റവും മികച്ച ആക്ഷൻ ചിത്രമാണ്. സാഹോ  എന്ന ചിത്രം പ്രേക്ഷകർക്ക്  മുന്നിൽ ആവേശത്തിന്റെ ഒരു പുതിയ തലം  തന്നെയാണ് തുറന്നിടുന്നത്.

Continue Reading

reviews

ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ജയറാമിന്റെ പട്ടാഭിരാമൻ പ്രേക്ഷക മനസ്സുകൾ കീഴടക്കി ! റിവ്യൂ വായിക്കാം

Published

on

By

ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത  മലയാള ചിത്രമാണ്പ്രശസ്ത നടൻ ജയറാം  നായകനായി അഭിനയിച്ചിരിക്കുന്ന പട്ടാഭിരാമൻ. പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിനേശ് പള്ളത് ആണ് . ഈ ഫാമിലി എന്റെർറ്റൈനെർ  നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്. ജയറാമിനൊപ്പം വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിൽ മിയ ആണ് നായികാ വേഷത്തിൽ എത്തുന്നത്. കണ്ണൻ  താമരക്കുളം സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രം ആണിത്. ജയറാം അവതരിപ്പിക്കുന്ന പട്ടാഭിരാമൻ എന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സ്ഥലം മാറ്റം കിട്ടി തിരുവനന്തപുരത്തു എത്തുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ ആയ പട്ടാഭിരാമന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അത് പട്ടാഭിരാമൻ എങ്ങനെ മറികടക്കുന്നു എന്നതുമാണ് വളരെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കിയ ഈ ചിത്രം  ഒരു കമ്പ്ലീറ്റ് ഫാമിലി എന്റർടൈനറാണ്. കുടുംബ പ്രേക്ഷകരേയും യുവ പ്രേക്ഷകരേയും ഒരുപോലെ രസിപ്പിക്കുന്ന ഒരു ചിത്രമാക്കി ഇതിനെ മാറ്റാൻ സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ  ഏറ്റവും വലിയ വിജയ .  പ്രേക്ഷകനെ ഏറെ  ചിരിപ്പിക്കുന്ന ഒരു ചിത്രമാക്കി ഇതിനെ മാറ്റാൻ സംവിധായകനും ഇതിന്റെ തിരക്കഥ രചിച്ച ദിനേശ് പള്ളത്തിനും സാധിച്ചിട്ടുണ്ട്. രസകരമായ   ഒരു പ്രമേയത്തിന്റെ  മികവും  ഭംഗിയും ഒട്ടും നഷ്ടപ്പെടാതെ  തന്നെ അതിനു ഒരു ദൃശ്യ ഭാഷയൊരുക്കി നമ്മുടെ മുന്നിലെത്തിക്കാൻ  സംവിധായകൻ എന്ന നിലയിൽ കണ്ണൻ താമരക്കുളം  എന്ന കലാകാരന് കഴിഞ്ഞു . വൈകാരിക രംഗങ്ങളും  രസകരമായ മുഹൂർത്തങ്ങളും നിറഞ്ഞ ഈ  ചിത്രത്തിലൂടെ ഒരു സന്ദേശം നൽകാനും അണിയറ പ്രവർത്തകർ ശ്രമിച്ചിരിക്കുന്നു. രസകരമായ കഥാസന്ദർഭങ്ങൾ ചിത്രത്തിന്റെ ഘടന മനോഹരമാക്കിയപ്പോൾ , ചിരിപ്പിക്കുന്ന സംഭാഷണങ്ങളും ചിത്രത്തെ കൂടുതൽ ആകർഷകമാക്കി . കഥാപാത്രങ്ങൾക്ക് കൃത്യമായ സ്ഥാനവും ഐഡന്റിറ്റിയും നല്കാൻ കഴിഞ്ഞതും അത് പോലെ കഥാ സന്ദർഭങ്ങൾക്ക്  വിശ്വസനീയത പകരാൻ കഴിഞ്ഞതും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി എന്ന് പറയാം.

പട്ടാഭിരാമൻ എന്ന കഥാപാത്രമായുള്ള ജയറാമിന്റെ ഗംഭീര പ്രകടനമാണ്   ഈ ചിത്രത്തിന്റെ ഏറ്റവും വലിയ  പ്രേത്യേകത. അതീവ രസകരവും  അതോടൊപ്പം വളരെയധികം എനെർജിറ്റിക്കുമായിരുന്നു ജയറാമിന്റെ ഈ ചിത്രത്തിലെ പ്രകടനം. നായികയായെത്തിയ മിയ  ഒരിക്കൽ കൂടി  മികവുറ്റ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.  പ്രേം കുമാർ  തന്റെ ഭാഗം വളരെ രസകരമായി അവതരിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടി എടുത്തപ്പോൾ, മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, ബൈജു, ഷീലു എബ്രഹാം, പാർവതി, മാധുരി  എന്നീ നടീനടന്മാരും  തങ്ങളുടെ വേഷങ്ങൾ മനോഹരമായി അവതരിപ്പിച്ചു.രവി ചന്ദ്രൻ നൽകിയ മികച്ച ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ പെട്ടെന്ന് മനസ്സിലാക്കാൻ പ്രേക്ഷകനെ സഹായിച്ചപ്പോൾ  എം ജയചന്ദ്രന്റെ സംഗീതവും മനോഹരമായിരുന്നു  . മികച്ച നിലവാരം പുലർത്തിയ ഗാനങ്ങൾ  ആണ് അദ്ദേഹം ഈ ചിത്രത്തിന് വേണ്ടിയൊരുക്കിയത്. . രഞ്ജിത് കെ ആർ  എന്ന എഡിറ്ററും തന്റെ ജോലി ഭംഗിയായി തന്നെ ചെയ്തത് കൊണ്ട് ചിത്രം മികച്ച ഒഴുക്കിൽ തന്നെയാണ് മുന്നോട്ടു നീങ്ങിയത്.പട്ടാഭിരാമൻ എന്ന ഈ ചിത്രം  കുട്ടികൾക്കും കുടുംബങ്ങൾക്കും അത് പോലെ തന്നെ യുവാക്കൾക്കുമെല്ലാം  ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമാണെന്ന്  നിസംശയം പറയാം. അത്ര മനോഹരമായും രസകരമായും ഈ ചിത്രമൊരുക്കാൻ കണ്ണൻ താമരക്കുളത്തിനു സാധിച്ചിട്ടുണ്ട്.

Continue Reading

Latest Updates

Latest News1 day ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ...

Latest News1 week ago

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന മനോഹരത്തിന്റെ കലക്കൻ ട്രെയിലർ റിലീസായി..!

Chakkalakal Films presents the Official Trailer of the Malayalam Feature Film #Manoharam 2019 Written and Directed by – Anvar Sadik...

Latest News1 week ago

മമ്മൂക്കയ്ക്ക് പിറന്നാൾ സമ്മാനമായി ഗാനഗന്ധർവൻ ട്രെയിലർ..! വീഡിയോ കാണാം

Presenting you the Official Trailer Of Malayalam Movie #Ganagandharvan Directed By Ramesh Pisharody Direction : Ramesh Pisharody Story, Screenplay &...

Latest News2 weeks ago

മമ്മൂക്കയെ നായകനാക്കി പിഷാരടി ഒരുക്കുന്ന ഗാനഗന്ധർവന്റെ കിടിലൻ ടീസർ കാണാം

Presenting you the Official Teaser 1 Of Malayalam Movie #Ganagandharvan Directed By Ramesh Pisharody Direction : Ramesh Pisharody Story, Screenplay...

Latest News2 weeks ago

പൊറിഞ്ചു മറിയം ജോസിലെ കലക്കൻ ഗാനം റിലീസായി…!

Song: NeelaMaalaghe Movie: Porinju Mariam Jose Music : Jakes Bejoy Lyrics: Harinarayanan B K Singer: Keshav Vinod Backing Vocals: Deepika...

Latest News2 weeks ago

പൊറിഞ്ചു മറിയം ജോസിന്റെ കലക്കൻ ടീസർ റിലീസായി…!

Director :- JOSHIY Produced by :- Rejimon Kirthana Movies Co-produced by :- Badusha, Suraj P.S Executive producer :- Sijo Vadakkan...

Latest News2 weeks ago

തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന പൊറിഞ്ചു മറിയം ജോസിലെ കിടിലൻ വീഡിയോ ഗാനം റിലീസായി

Director – Joshiy Producer – Rejimon Kirthana Movies Written – Abhilash N Chandran Arranged and Produced – Jakes Bejoy Composition...

Latest News3 weeks ago

ഇന്ദിരാഗാന്ധിയായി വിദ്യാബാലൻ വെബ്സീരിസിൽ !! ഞെട്ടിത്തരിച്ചു ബോളിവുഡ് സിനിമ ലോകം …

നിരവധി ചിത്രത്തിലൂടെ വ്യതസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് വിദ്യാബാലൻ. ബോളിവുഡ് സിനിമകളിൽ ആണ് താരത്തിന്റെ നിറസാന്നിദ്യം.മല യാള സിനിമ മേഖലയിൽ വേഷമിട്ടില്ലെങ്കിലും മലയാളികള്‍ക്ക് എന്നും ഈ...

Latest News3 weeks ago

തീയറ്ററുകളിൽ വിജയകരമായി മുന്നേറുന്ന പൊറിഞ്ചു മറിയം ജോസിലെ കലക്കൻ വീഡിയോ ഗാനം കാണാം

Song: NeelaMaalaghe Movie: Porinju Mariam Jose Music : Jakes Bejoy Lyrics: Harinarayanan B K Singer: Keshav Vinod Backing Vocals: Deepika...

Latest News3 weeks ago

ചാലക്കുടിക്കാരൻ ചങ്ങാതിയായ് വെള്ളിത്തിരയിൽ വന്നു പ്രേക്ഷകരെ വിസ്മയിപ്പിച്ച സെന്തിൽ കൃഷ്ണ വിവാഹിതനായി

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി.കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ നമ്മുടെ പ്രിയപ്പെട്ട കലാഭവൻ മണി...

Trending