Connect with us

reviews

മലയാളികളെ ഒരു മലയാള ചിത്രത്തിൽ വന്ന് വിസ്മയിപ്പിച്ച് വിജയ് സേതുപതി..! മാർക്കോണി മത്തായി റിവ്യൂ വായിക്കാം

Published

on

ഇന്ന് ഇവിടെ പ്രദർശനം ആരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത താരം ജയറാം നായകനായി എത്തിയ മാർക്കോണി മത്തായി എന്ന ഫാമിലി എന്റെർറ്റൈനെർ. മക്കൾ സെൽവൻ വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിച്ച ഈ ചിത്രം സനിൽ കളത്തിൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകനും റൈജേഷ് മിഥിലയും ചേർന്ന് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രേമചന്ദ്രൻ എ ജി ആണ്. ജോസെഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നായികാ ആത്മീയ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ, ടീസർ എന്നിവയെല്ലാം പ്രേക്ഷക പ്രതീക്ഷ ഏറെ വർധിപ്പിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഒരു സഹകരണ ബാങ്കിലെ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന മുൻ പട്ടാളക്കാരനായ മത്തായി എന്ന ജയറാം കഥാപാത്രവും അവിടെ തന്നെ തൂപ്പുകാരിയായി ജോലി ചെയ്യുന്ന അന്ന എന്ന ആത്മീയ അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിൽ ഉടലെടുക്കുന്ന പ്രണയം ആണ് വളരെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സനിൽ കളത്തിൽ എന്ന സംവിധായകൻ ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം നേടിയെടുത്തു എന്ന് പറയാം. കാരണം, അത്ര രസകരമായും വ്യത്യസ്തമായും ആണ് സനിൽ മാർക്കോണി മത്തായി എന്ന തന്റെ ഈ ചിത്രം പ്രേക്ഷക സമക്ഷം എത്തിച്ചിരിക്കുന്നത് പ്രേക്ഷകരുടെ മനസ്സുമായി കണക്ട് ചെയ്യാൻ വളരെ വേഗം സാധിക്കുന്ന ലളിതമായ എന്നാൽ രസകരമായ ഒരു ചിത്രമാണ് മാർക്കോണി മത്തായി എന്ന ഈ ചിത്രമെന്ന് എന്ന് സംശയമില്ലാതെ തന്നെ പറയാം. സനിലും രജിഷ് മിഥിലയും ചേർന്ന് ഒരുക്കിയ മികച്ച തിരക്കഥയുടെ ലാളിത്യവും ആഴവും ഒട്ടും നഷ്ടപ്പെടാതെ തന്നെ അതിനു ഒരു ദൃശ്യ ഭാഷയൊരുക്കി നമ്മുടെ മുന്നിലെത്തിക്കാൻ സംവിധായകൻ എന്ന നിലയിൽ സനിലിനു കഴിഞ്ഞിട്ടുണ്ട്. ജയറാം എന്ന നടനെ ഉപയോഗിക്കുന്ന വൈകാരിക രംഗങ്ങളും ഒപ്പം രസകരമായ മുഹൂർത്തങ്ങളും ഒരുപാടുണ്ട് ഈ ചിത്രത്തിൽ. നമ്മുടെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന ചില കാഴ്ചകൾ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുന്ന വിഭവങ്ങൾ കോർത്തിണക്കി നമ്മുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ എന്ന് പറയാം. അതോടൊപ്പം വളരെ രസകരമായ കഥാ സന്ദർഭങ്ങളും, സംഭാഷണങ്ങളും ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്.

മത്തായി ആയുള്ള ജയറാമിന്റെ മിന്നുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത. ജയറാം എന്ന നടനെ ഇത്ര രസകരമായി ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല എന്ന് പറയാം.. അത്ര രസകരവും എനെർജിറ്റിക്കും ആയിരുന്നു മത്തായി ആയുള്ള ഈ നടന്റെ പ്രകടനം. ആത്മീയ അന്ന എന്ന കഥാപാത്രത്തെ മനോഹരമാക്കിയപ്പോൾ വിജയ് സേതുപതി ആണ് പ്രേക്ഷകരുടെ കയ്യടി നേടിയെടുത്ത താരം. വളരെ രസകരമായും അതുപോലെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന രീതിയിലും തന്റെ കഥാപാത്രം അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നരെയ്ൻ, അജു വർഗീസ്, ടിനി ടോം, ലക്ഷ്മി പ്രിയ, ജോയ് മാത്യു, സുധീർ കരമന, അലെൻസിയർ, ദേവി അജിത്, മാമുക്കോയ, ഇടവേള ബാബു, മല്ലിക സുകുമാരൻ, പ്രചോദ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

സജൻ കളത്തിൽ നൽകിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ ചിത്രത്തിലെ കഥാന്തരീക്ഷം പ്രേക്ഷകന്റെ മനസിൽ വരെ വേഗം പതിഞ്ഞു. അത് പോലെ തന്നെയായിരുന്നു എം ജയചന്ദ്രൻ ഒരുക്കിയ സംഗീതവും. മികച്ച നിലവാരം പുലർത്തിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തെ മനോഹരമാക്കുന്നതിൽ കുറച്ചൊന്നുമല്ല സഹായിച്ചത്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രം ഒരിക്കലും പ്രേക്ഷകനെ മുഷിപ്പിക്കുന്ന വേഗതയിലേക്കു താഴ്ന്നു പോയില്ല എന്നതും പ്രശംസനീയമായ കാര്യമാണ്.

ഈ അടുത്ത കാലത്തു മലയാള സിനിമയിൽ വന്ന ഏറ്റവും രസകരമായ കുടുംബ ചിത്രങ്ങളിൽ ഒന്നാണ് മാർക്കോണി മത്തായി എന്ന ഈ ചിത്രമെന്ന് സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും . പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ഒരുപാട് ആകർഷിക്കും എന്നത് ഉറപ്പാണ്.

Continue Reading

reviews

ജനപ്രിയ നായകനും ആക്ഷൻ കിംഗ്‌ ആർജ്ജുനും പൊളിച്ചടുക്കി.. ജാക്ക് & ഡാനിയൽ തകർപ്പൻ സിനിമ..

Published

on

By

പ്രശസ്ത സംവിധായകൻ എസ് എൽ പുരം ജയസൂര്യ ഒരുക്കിയ മൂന്നാമത്തെ ചിത്രമായ ജാക്ക് ഡാനിയൽ ആണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രം. ജനപ്രിയ നായകൻ ദിലീപ്, തമിഴിന്റെ ആക്ഷൻ കിംഗ് അർജുൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിലെ നായിക ആയി എത്തുന്നത് അഞ്ജു കുര്യൻ ആണ്. തമീൻസ് ഫിലിമ്സിന്റെ ബാനറിൽ ഷിബു തമീൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ എസ് എൽ പുരം ജയസൂര്യ തന്നെ ആണ്. വലിയ ഹൈപ്പോടെ പ്രദർശനം ആരംഭിച്ച ഈ ചിത്രം ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നുമാണ്.

ദിലീപ് അവതരിപ്പിക്കുന്ന ജാക്ക് എന്ന് പേരുള്ള ഹൈ ടെക്ക് മോഷ്ടാവും അയാളെ കുരുക്കാൻ ശ്രമിക്കുന്ന ഡാനിയൽ എന്ന പോലീസ് ഓഫിസറുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. ഡാനിയൽ ആയി എത്തുന്നത് അർജുൻ ആണ്. ജാക്ക് എന്തിനു, എങ്ങനെ ചില കാര്യങ്ങൾ ചെയ്യുന്നു എന്നതും ജാക്കിനെ തളക്കാൻ ഡാനിയലിനു ആവുമോ എന്നതുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

എല്ലാം തികഞ്ഞ ഒരു മാസ്സ് എന്റെർറ്റൈനെർ ഒരുക്കുക എന്ന ലക്‌ഷ്യം എസ് എൽ പുരം ജയസൂര്യ എന്ന സംവിധായകൻ വളരെ വിജയകരമായി തന്നെ പൂർത്തിയാക്കിയിട്ടുണ്ട് എന്ന് പറയാം . വളരെ ആവേശകരമായ ഒരു കഥയും അതിനു യോജിച്ച തിരക്കഥയും ഒരുക്കിയ എസ് എൽ പുരം ജയസൂര്യ എന്ന രചയിതാവ് തന്നെയാണ് ആദ്യമേ അഭിനന്ദനം അർഹിക്കുന്നത് . സ്പീഡ് ട്രാക്ക് എന്ന ഹിറ്റ് ചിത്രം ദിലീപിനെ വെച്ച് ഒരുക്കി അരങ്ങേറ്റം കുറിച്ച അദ്ദേഹം വീണ്ടും ദിലീപും ആയി ഒന്നിക്കുമ്പോൾ ആ ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ വിനോദ ചേരുവകളും കൃത്യമായ അളവിൽ കൂട്ടി യോജിപ്പിച്ചാണ് ജാക്ക് ഡാനിയൽ അദ്ദേഹം ഒരുക്കിയിരിക്കുന്നത് . പ്രേക്ഷകനെ രസിപ്പിക്കുന്ന ഘടകകങ്ങൾ നിറച്ച കഥാ സന്ദർഭങ്ങൾ നിറഞ്ഞ തിരക്കഥയെ കിടിലൻ മേക്കിങ്ങിലൂടെ കൂടുതൽ ത്രില്ലിംഗ് ആക്കിയിട്ടുണ്ട് ഈ സംവിധായകൻ . ഒരേ സമയം ആരാധകരെ ത്രസിപ്പിക്കുകയും, മറ്റു പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങളാൽ സമൃദ്ധമാണ് ഈ ചിത്രം എന്ന് പറയാം . ഒരു നിമിഷം പോലും ആളുകളെ ബോറടിപ്പിക്കാതെ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ സംവിധായകൻ വിജയിച്ചപ്പോൾ മികച്ച സംഭാഷണങ്ങളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് ചിത്രം ആരാധകരുടെ പ്രതീക്ഷകൾക്കും അപ്പുറം പോയി എന്നതും എടുത്തു പറയണം. സംഘട്ടന രംഗങ്ങൾ ഗംഭീരമായി തന്നെ ഒരുക്കാൻ സാധിച്ചതും ഈ ചിത്രത്തിന് ഗുണമായി.

ജാക്ക് എന്ന ഹൈ ടെക്ക് മോഷ്ടാവ് ആയുള്ള ജനപ്രിയ നായകൻ ദിലീപിന്റെ മാസ്സ് പെർഫോമൻസ് തന്നെയാണ് ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റുകളിൽ ഒന്ന് . പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിൽ ഉള്ള മാസ്സ് അപ്പീൽ ആക്ഷൻ രംഗങ്ങളിൽ നല്കാൻ ദിലീപിന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമായ ഒരു കാര്യമാണ് . അതോടൊപ്പം തന്നെ ദിലീപിന് നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാം നൽകാനും അദ്ദേഹത്തിന് സാധിച്ചു. ദിലീപ് ആരാധകർ ഏറെ കാണാൻ ആഗ്രഹിച്ച ഒരു മാസ്സ് ഹീറോ ആയാണ് അദ്ദേഹത്തെ ഈ ചിത്രത്തിലൂടെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.. അർജുൻ അവതരിപ്പിച്ച ഡാനിയൽ എന്ന മാസ്സ് പോലീസ് ഓഫീസിൽ കഥാപാത്രം പ്രേക്ഷകരുടെ കയ്യടി വാരി കൂട്ടി. ദിലീപിനൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് അർജുനും നൽകിയത്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അഞ്ജു കുര്യൻ, അശോകൻ, സൈജു കുറുപ്പ്, ദേവൻ, ഇന്നസെന്റ്, ജി സുരേഷ് കുമാർ, ജനാർദ്ദനൻ, സാദിഖ്, സുരേഷ് കൃഷ്ണ, ലക്ഷ്‌മി ഗോപാല സ്വാമി എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.

ശിവകുമാർ വിജയൻ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ മാസ്സ് അപ്പീൽ നൽകുന്ന അന്തരീക്ഷം ഒരുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചപ്പോൾ, ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും, അദ്ദേഹവും ഷാൻ റഹ്മാനും ചേർന്ന് ഒരുക്കിയ ഗാനങ്ങളും ചിത്രത്തെ ഒരു ഗംഭീര വിനോദ സിനിമ ആക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. .ജോൺകുട്ടിയുടെ എഡിറ്റിംഗും ചിത്രത്തെ വേഗതയോടെ മുന്നോട്ട് പോകാൻ സഹായിച്ചു. പീറ്റർ ഹെയ്‌ൻ, സുപ്രീം സുന്ദർ എന്നിവർ ഒരുക്കിയ സംഘട്ടന രംഗങ്ങളും ഗംഭീരമായി.

ചുരുക്കി പറഞ്ഞാൽ എല്ലാം മറന്നു രസിച്ചു ത്രില്ലടിച്ചു കാണാവുന്ന ഒരു മാസ്സ് ചിത്രം ആണ് ജാക്ക് ഡാനിയൽ . ദിലീപ് ആരാധകർക്ക് ഉത്സവമായ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും സന്തോഷിപ്പിക്കും എന്നുറപ്പാണ്. സീസണിൽ പ്രേക്ഷകരുടെ ആദ്യ ചോയ്സ് ആയി മാറാനുള്ള എല്ലാ മേന്മയും ജാക്ക് ഡാനിയലിനു അവകാശപ്പെടാം.

Continue Reading

reviews

ഇത് ശെരിക്കും ബ്രഹ്മാണ്ഡ വിസ്മയം…! സൈറ നരസിംഹ റെഡ്‌ഡി റിവ്യൂ വായിക്കാം

Published

on

By

മെഗാ സ്റ്റാർ ചിരഞ്ജീവി നായകനായ, ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമായ സൈ രാ നരസിംഹ റെഡ്ഢി എന്ന തെലുങ്കു ചിത്രമാണ് ഇന്ന് ലോകം മുഴുവൻ പ്രദർശനത്തിനെത്തിയത് . സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സുരീന്ദർ റെഡ്ഢിയും സായ് മാധവ് ബുർറയും ആണ് . കോണീടെല പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ചിരഞ്ജീവിയുടെ മകൻ ആയ റാം ചരൺ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തതു ജമിനി സ്റ്റുഡിയോസ് ആണ്. അമിതാബ് ബച്ചൻ, വിജയ് സേതുപതി, കിച്ച സുദീപ്. തമന്ന, നയൻ താര , അനുഷ്ക ഷെട്ടി, ജഗപതി ബാബു തുടങ്ങി വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ വൻ ഹിറ്റായി മാറിയിരുന്നു.


ഇന്ത്യൻ സ്വന്തന്ത്ര്യ സമര ചരിത്രത്തിലെ ആദ്യത്തെ പോരാളികളിൽ ഒരാളായ ഉയ്യലാവാട നരസിംഹ റെഡ്ഢിയുടെ ജീവിതവും പോരാട്ടവും ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നിന്ന് ആദ്യം പട നയിച്ച യോദ്ധാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ഒരുപാട് പേര് അറിയാതെ പോയ അദ്ദേഹത്തിന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.


ബാഹുബലി സീരിസിന് ശേഷം ലോക സിനിമയ്ക്കു മുന്നിൽ ഒരിക്കൽ കൂടി ഇന്ത്യൻ സിനിമയ്ക്കു ഉയർത്തി കാണിക്കാൻ ഉതകുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് സുരീന്ദർ റെഡ്‌ഡി എന്ന സംവിധായകൻ ഒരുക്കിയിരിക്കുന്നത്. അത്രമാത്രം ഗംഭീരമായ രീതിയിലാണ് ഈ ചിത്രം അദ്ദേഹം പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നതു . ആദ്യാവസാനം
വളരെ ആവേശകരമായ രീതിയിൽ ഒരുക്കിയ ചിത്രത്തിൽ വൈകാരിക തീവ്രതയുള്ള രംഗങ്ങളും രോമാഞ്ചം കൊള്ളിക്കുന്ന മുഹൂർത്തങ്ങളും ഒരുക്കുന്നതിൽ സംവിധായകൻ പൂർണ്ണമായും വിജയിച്ചു എന്ന് പറയാം. മികച്ച വേഗതയിൽ മുന്നോട്ടു നീങ്ങിയ ചിത്രത്തിൽ വമ്പൻ യുദ്ധ രംഗങ്ങളുണ്ട് എന്നതും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു . വളരെ മികച്ച രീതിയിൽ ഒരുക്കിയ വി എഫ് എക്സ് ചിത്രത്തെ കൂടുതൽ വലിയ ഒരു ദൃശ്യ വിസ്മയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു എന്നതും എടുത്തു പറയണം. അതിനോടൊപ്പം ഗംഭീരമായ ശബ്ദ മിശ്രണവും കൂടി ചേർന്നപ്പോൾ ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക പൂർണതയുള്ള ചിത്രങ്ങളിൽ ഒന്നായി മാറി. ഗംഭീരമായ ഡയലോഗുകളും കിടിലൻ ആക്ഷനും കൂടി ചേർന്ന് വന്നപ്പോൾ ഒരു ഇതിഹാസ ചിത്രമായി സൈ രാ നരസിംഹ റെഡ്ഢി മാറി.


മെഗാ സ്റ്റാർ ചിരഞ്ജീവി നരസിംഹ റെഡ്‌ഡി ആയി മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഓരോ ചെറു ചലനങ്ങളിൽ പോലും കഥാപാത്രമായി മാറാൻ അദ്ദേഹത്തിന് സാധിച്ചു എന്ന് സംശയമില്ലാതെ തന്നെ പറയാം. സ്ക്രീൻ പ്രെസൻസ് കൊണ്ടും ഗംഭീരമായ ഡയലോഗ് ഡെലിവറി കൊണ്ടും ചിരഞ്ജീവി പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട് ഈ ചിത്രത്തിൽ. . അത് പോലെ തന്നെ അവുക്കു രാജു ആയെത്തിയ സുദീപ്, രാജാപാണ്ടി ആയി അഭിനയിച്ച വിജയ് സേതുപതി, വീര റെഡ്ഢി ആയെത്തിയ ജഗപതി ബാബു, സിധാമ ആയെത്തിയ നയൻ താര, ലക്ഷ്മി ആയി അഭിനയിച്ച തമന്ന, ഗുരു ഗോസായി വെങ്കണ്ണാ ആയെത്തിയ അമിതാബ് ബച്ചൻ, ഝാൻസി റാണി ആയെത്തിയ അനുഷ്ക ഷെട്ടി എന്നിവരും ഗംഭീര പ്രകടനം കൊണ്ട് കയ്യടി നേടി. രവി കിഷൻ, നിഹാരിക, ബ്രഹ്മാജി എന്നിവരുടെ പ്രകടനങ്ങൾ പ്രേത്യേകം അഭിനന്ദിക്കപ്പെടേണ്ടതാണ്..

അമിത് ത്രിവേദി ഒരുക്കിയ ഗാനങ്ങൾ മികച്ച നിലവാരം തന്നെ പുലർത്തിയപ്പോൾ ജൂലിയസ് പാക്കിയം ഒരുക്കിയ പശ്ചാത്തല സംഗീതം പതിവ് പോലെ അതിഗംഭീരം എന്ന വാക്കിലല്ലാതെ വിശേഷിപ്പിക്കാനാവില്ല. ചിത്രത്തിന്റെ മാസ്സ് അപ്പീൽ മുഴുവൻ അതിന്റെ പശ്ചാത്തല സംഗീതത്തിൽ കൂടി നല്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.. ഗംഭീര ദൃശ്യങ്ങളൊരുക്കിയ രത്ന വേലുവും തന്റെ ഭാഗം ഏറ്റവും മികച്ചതാക്കി.ദൈർഘ്യമേറിയ ഈ ചിത്രം ഒട്ടും ഇഴയാതെ മുന്നോട്ടു പോയത് എഡിറ്റർ ശ്രീകർ പ്രസാദിന്റെ സംഭാവന കൊണ്ട് കൂടിയാണ് എന്ന് എടുത്തു പറയണം.

സൈ രാ നരസിംഹ റെഡ്ഢി ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ വിസ്മയ ചിത്രങ്ങളിൽ ഒന്ന് തന്നെയാണ്. ഏറ്റവും മികച്ച ഒരു ദൃശ്യാനുഭവമാണ് ഈ ചിത്രം നമ്മുക്ക് നൽകുന്നത് എന്ന് ഉറപ്പിച്ചു തന്നെ പറയാം. പ്രേക്ഷകർക്ക് ആവേശവും വിസ്മയവും പകർന്നു നൽകുന്ന ഒരു ഇതിഹാസ ചിത്രം എന്ന് നമ്മുക്ക് ഇതിനെ വിശേഷിപ്പിക്കാം.

Continue Reading

reviews

ലവ് ഉണ്ട് ആക്ഷൻ ഉണ്ട്.. നല്ല അസ്സൽ കോമെടിയും ഉണ്ട് ! ഫാമിലിക്ക് നിവിൻ നയൻസ് ടീമിന്റെ വിഷ്വൽ ട്രീറ്റ് ! ലവ് ആക്ഷൻ ഡ്രാമ റിവ്യൂ

Published

on

By

ഇന്ന് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തിചേർന്ന മലയാള ചിത്രമാണ് യുവ താരം നിവിൻ പോളിയും ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം . പ്രശസ്ത നടനായ ധ്യാൻ ശ്രീനിവാസൻ ആദ്യമായി  സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ് .ഫൺടാസ്റ്റിക് ഫിലിമ്സിന്റെ ബാനറിൽ നടൻ അജു വർഗീസും വിശാഖ് സുബ്രമണ്യവും  ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു. അജു വർഗീസിന്റെ ആദ്യ നിർമ്മാണ സംരംഭം ആണീ ചിത്രം. ഇതിന്റെ രസകരമായ ടീസറും ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറിയിരുന്നു.നിവിൻ പോളി അവതരിപ്പിക്കുന്ന ദിനേശൻ എന്ന യുവാവിന്റെയും  നയൻ താര അവതരിപ്പിക്കുന്ന ശോഭ എന്ന കഥാപാത്രത്തിന്റെയും ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ദിനേശന്റെ ജീവിതത്തിലേക്ക് ശോഭ കടന്നു വരുന്നതും അതിനെ തുടർന്ന് നടക്കുന്ന രസകരവും ആവേശകരവുമായ സംഭവ വികാസങ്ങളുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.വളരെ രസകരമായ, വ്യത്യസ്‍തമായ  ഒരു കഥയെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞു എന്നതാണ് ധ്യാൻ ശ്രീനിവാസൻ  എന്ന ഈ യുവ സംവിധായകനെ പ്രതീക്ഷയോടെ നോക്കി കാണാൻ പ്രേരിപ്പിക്കുന്നത്. സംവിധായകൻ എന്ന നിലയിൽ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ധ്യാനിനു സാധിച്ചിട്ടുണ്ട്. നിറയെ തമാശകളും ഒരുപാട് രസിപ്പിക്കുന്ന  തരത്തിലുള്ള രംഗങ്ങളും കൊണ്ട് സമൃദ്ധമായ ഈ ചിത്രം പുതുമയേറിയ രീതിയിൽ ആണ് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നതു എന്ന് പറയാം. രസകരമായ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ അവക്ക് അകമ്പടിയായി നൽകുന്നതിലും രചയിതാവ് എന്ന നിലയിൽ  ധ്യാൻ  വിജയിച്ചപ്പോൾ അതിനു മനോഹരമായ ദൃശ്യ ഭാഷ നൽകുന്നതിൽ സംവിധായകനെന്ന  നിലയിലും വിജയം കൈവരിക്കാൻ അദ്ദേഹത്തിന്  കഴിഞ്ഞിട്ടുണ്ട്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ  റൊമാന്സും കോമെഡിയും ആക്ഷനും നാടകീയ മുഹൂർത്തങ്ങളുമെല്ലാം അതിന്റെ ശരിയായ അളവിൽ ചേർത്ത് കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം എന്റെർറ്റൈൻ ചെയ്യിക്കുന്നതാണെന്നു ഉറപ്പു വരുത്താൻ ധ്യാൻ ശ്രീനിവാസന് കഴിഞ്ഞപ്പോൾ ചിത്രം മികച്ച ഒരു അനുഭവമായി മാറി.


നിവിൻ പോളി  എന്ന നടനും നയൻ താര എന്ന നടിയും തമ്മിലുള്ള വെള്ളിത്തിരയിലെ  രസതന്ത്രം ഏറെ മനോഹരമായിരുന്നു. രണ്ടു പേരും മത്സരിച്ചു  അഭിനയിച്ചപ്പോൾ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്കെത്താൻ അധിക സമയം വേണ്ടി വന്നില്ല എന്ന് തന്നെ പറയാം  നമ്മുക്ക്..നിവിൻ പോളി  അനായാസമായി കഥാപാത്രമായി മാറിയപ്പോൾ നയൻ താര ഒരിക്കൽ കൂടി തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുകയും  പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്തു. രണ്ടുപേരും രസകരമായ  പ്രകടനം തന്നെയാണ് നൽകിയതു. ഇവരെ പോലെ തന്നെ അജു വർഗീസ് ,  മല്ലിക സുകുമാരൻ, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, ദുര്ഗ കൃഷ്ണ, ശ്രീനിവാസൻ, രഞ്ജി പണിക്കർ. ജൂഡ് ആന്റണി ജോസെഫ്, ഭഗത്, ദീപക്, ഹരികൃഷ്ണൻ, ബിജു സോപാനം, ധന്യ, മൊട്ട രാജേന്ദ്രൻ  എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി  തന്നെ ചെയ്തു. എല്ലാവരും തങ്ങളുടെ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഏറെ രസിപ്പിച്ചു എന്ന് തന്നെ പറയാം.ജോമോൻ ടി ജോൺ , റോബി വർഗീസ് രാജ് എന്നിവർ നൽകിയ ദൃശ്യങ്ങൾ മനോഹരമായപ്പോൾ വിവേക് ഹർഷൻ   തന്റെ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് പാകതയും കരുത്തും നൽകുന്നതിൽ വിജയിച്ചു. ചിത്രത്തിന്റെ വേഗത പ്രേക്ഷകന് മുഷിയാത്ത  രീതിയിൽ കൊണ്ട് വരുന്നതിനും അത് ഏറെ സഹായിച്ചിട്ടുണ്ട് എന്ന് പറയാം .ഷാൻ റഹ്മാൻ കൈകാര്യം ചെയ്ത സംഗീത വിഭാഗവും മികച്ച നിലവാരം പുലർത്തി. മനോഹരമായ  ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥയോടും ചിത്രത്തിലെ അന്തരീക്ഷത്തോടും ഏറെ യോജിച്ചു പോയപ്പോൾ അത് ചിത്രത്തെ കൂടുതൽ രസകരമാക്കിയിട്ടുണ്ട്.ചുരുക്കി പറഞ്ഞാൽ, എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ലവ് ആക്ഷൻ ഡ്രാമ . വ്യത്യസ്തമായ പ്രമേയവും അവതരണവും അതുപോലെ തന്നെ ആദ്യാവസാനം എന്റെർറ്റൈന്മെന്റും നൽകുന്ന കിടിലൻ വിനോദ ചിത്രമെന്ന് തന്നെ നമ്മുക്ക് ഈ സിനിമയെ വിശേഷിപ്പിക്കാം.

Continue Reading

Latest Updates

Latest News2 weeks ago

തരംഗമായി മൈ സാന്റാ ഫസ്റ്റ് ലുക്ക് പോസ്റ്റർ; ജനപ്രിയ നായകൻ ക്രിസ്മസിന് എത്തുന്നു..!

തരംഗമായി മൈ സാന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ; ജനപ്രിയ നായകൻ ക്രിസ്മസിന് എത്തുന്നു..!ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മൈ സാന്റ. സൂപ്പർ ഹിറ്റ്...

Latest News2 weeks ago

വനിതാ കലാകാരികൾക്കു വേണ്ടി ശാലു കുര്യന്റെ ഫേസ്ബുക് പോസ്റ്റ്..!

വനിതാ കലാകാരികൾക്കു സോഷ്യൽ മീഡിയയിൽ നിന്നും നേരിടേണ്ടി വരുന്ന മോശം പ്രതികരണങ്ങൾക്കു എതിരെ പ്രശസ്ത നടി ശാലു കുര്യൻ ഇട്ട ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ഇത്തരം...

Latest News2 months ago

ഇന്ത്യയിലെ നമ്പർ 1 സിനിമയായി ബിഗിൽ ! കളക്ഷൻ 200 കോടിയിലേക്ക് കുതിക്കുന്നു

അറ്റ്ലീ സംവിധാനം ചെയ്ത ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ.. ലോകമെമ്പാടും കളക്ഷൻ റെക്കോർഡ് ഇട്ട് മുന്നേറുമ്പോൾ ആണ് ഇന്ത്യയിലെ തന്നെ നിലവിലെ നമ്പർ 1 സിനിമ...

Latest News3 months ago

ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു ..

‘7th ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ഫോറൻസിക്കിൽ ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു . കോടതി...

Latest News3 months ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ...

Latest News3 months ago

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന മനോഹരത്തിന്റെ കലക്കൻ ട്രെയിലർ റിലീസായി..!

Chakkalakal Films presents the Official Trailer of the Malayalam Feature Film #Manoharam 2019 Written and Directed by – Anvar Sadik...

Latest News3 months ago

മമ്മൂക്കയ്ക്ക് പിറന്നാൾ സമ്മാനമായി ഗാനഗന്ധർവൻ ട്രെയിലർ..! വീഡിയോ കാണാം

Presenting you the Official Trailer Of Malayalam Movie #Ganagandharvan Directed By Ramesh Pisharody Direction : Ramesh Pisharody Story, Screenplay &...

Latest News3 months ago

മമ്മൂക്കയെ നായകനാക്കി പിഷാരടി ഒരുക്കുന്ന ഗാനഗന്ധർവന്റെ കിടിലൻ ടീസർ കാണാം

Presenting you the Official Teaser 1 Of Malayalam Movie #Ganagandharvan Directed By Ramesh Pisharody Direction : Ramesh Pisharody Story, Screenplay...

Latest News3 months ago

പൊറിഞ്ചു മറിയം ജോസിലെ കലക്കൻ ഗാനം റിലീസായി…!

Song: NeelaMaalaghe Movie: Porinju Mariam Jose Music : Jakes Bejoy Lyrics: Harinarayanan B K Singer: Keshav Vinod Backing Vocals: Deepika...

Latest News3 months ago

പൊറിഞ്ചു മറിയം ജോസിന്റെ കലക്കൻ ടീസർ റിലീസായി…!

Director :- JOSHIY Produced by :- Rejimon Kirthana Movies Co-produced by :- Badusha, Suraj P.S Executive producer :- Sijo Vadakkan...

Trending