Connect with us

reviews

പ്രേക്ഷകമനം കീഴടക്കി ജനമൈത്രി…!റിവ്യൂ വായിക്കാം

Published

on

നവാഗതനായ ജോൺ മന്ത്രിക്കൽ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ജനമൈത്രി ആണ് ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്ന്. പ്രശസ്ത രചയിതാവായ ജോൺ മന്ത്രിക്കലിന്റെ ഈ ആദ്യ സംവിധാന സംരംഭം നിർമ്മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭം ആയ ഫ്രൈഡേ ഫിലിം ഹൌസ് എക്സ്പിരിമെന്റസ് ആണ്. വിജയ് ബാബുവിന്റെ നേതൃത്വത്തിൽ ഉള്ള ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പത്താമത്തെ പുതുമുഖ സംവിധായനാണ് ജോൺ മന്ത്രിക്കൽ. ജോൺ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, സാബുമോൻ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഒരു കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

പാരമേട് ഉള്ള ജനമൈത്രി പോലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഈ സ്റ്റേഷനിലെ എസ് ഐ ഷിബു ആയാണ് ഇന്ദ്രൻസ് അഭിനയിക്കുന്നത്. ഇവിടുത്തെ കോൺസ്റ്റബിൾ ആയി എത്തുന്നത് സാബുമോൻ ആണ്. സംയുക്തൻ എന്ന സൈജു കുറുപ്പ് കഥാപാത്രം ഇവരുടെ ജീവിതത്തിൽ എത്തുന്നതോടെ സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

രസകരമായ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള ജോൺ മന്ത്രിക്കൽ ആദ്യമായി സംവിധാനം ചെയ്തപ്പോഴും വളരെയേറെ രസകരമായ ഒരു ചിത്രമാണ് നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥ പശ്ചാത്തലമാണ് ഈ ചിത്രത്തിൽ ജോണും ജെയിംസും ചേർന്ന് ഒരുക്കിയിരിക്കുന്നത്. ഒരുപാട് നർമ മുഹൂർത്തങ്ങൾ കോർത്തിണക്കി കഥ പറയുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യാവസാനം ആ ചിരി നിലനിർത്താൻ ജോൺ, ജെയിംസ് എന്നിവർക്ക് സാധിച്ചിട്ടുണ്ട്. തന്റെ ആദ്യ ചിത്രം ആണെങ്കിലും സംവിധായകൻ എന്ന നിലയിൽ ജോണ് പുലർത്തിയ കയ്യടക്കം അഭിനന്ദനാർഹമാണ്. അഭിനേതാക്കളെ രസകരമായി ഉപയോഗിക്കാനും ഈ സംവിധായകന് സാധിച്ചിട്ടുണ്ട് എന്ന് പറയാം.

കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ ഇന്ദ്രൻസ്, സാബുമോൻ, സൈജു കുറുപ്പ്, വിജയ് ബാബു എന്നിവർ ഒരിക്കൽ കൂടി വളരെ രസകരമായി തന്നെ തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. വളരെ അനായാസമായി തന്നെ അവർ അഭിനയിച്ചിട്ടുണ്ട്, ഇവർക്ക് പുറമെ
അനീഷ് ഗോപാൽ , ഉണ്ണി രാജൻ പി ദേവ് , സിദ്ധാർത് ശിവ , സൂരജ് , പ്രശാന്ത്, ഇർഷാദ്, ഷെബിൻ ബെൻസൻ, പ്രചോദ്, മണികണ്ഠൻ തുടങ്ങിയവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിച്ചു.വിഷ്ണു നാരായണൻ നമ്പൂതിരി നൽകിയ ദൃശ്യങ്ങൾ ഗംഭീരമായപ്പോൾ ഷാൻ റഹ്മാന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റു വർധിപ്പിച്ചിട്ടുണ്ട്. ലിജോ പോളിന്റെ എഡിറ്റിംഗ് ആണ് ചിത്രത്തിന് മികച്ച വേഗതയും സാങ്കേതിക പൂർണ്ണതയും നൽകുന്നതിൽ നിർണായകമായത്. ഇവർ മൂവരുടെയും പരിചയ സമ്പത്തു ഈ ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന ഒരു കമ്പ്ലീറ്റ് ഫൺ ഫിലിം ആണ് ജനമൈത്രി. നിങ്ങളെ ഏറെ ചിരിപ്പിക്കുന്ന ഈ ചിത്രം പുതുമയേറിയ കഥ കൊണ്ടും അഭിനേതാക്കളുടെ രസകരമായ പ്രകടനം കൊണ്ടും കയ്യടി നേടിയെടുക്കും എന്നുറപ്പാണ്.

Continue Reading

reviews

ആദ്യം മുതൽ അവസാനം വരെ തീ പാറുന്ന മാസ്സ് രംഗങ്ങളുമായി ടോവിനോ തോമസിന്റെ കൽക്കി ! റീവ്യൂ വായിക്കാം.

Published

on

By

യുവ താരം ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ പ്രവീൺ പ്രഭാറാം സംവിധാനം ചെയ്ത കൽക്കി എന്ന ആക്ഷൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്ന്. സംവിധായകൻ പ്രവീണും സുജിൻ സുജാതനും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിറ്റിൽ ബിഗ് ഫിലിമ്സിന്റെ ബാനറിൽ സുവിന് കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ്. തീവണ്ടി എന്ന ചിത്രത്തിലൂടെ ടോവിനോ തോമസിന്റെ നായികാ വേഷത്തിൽ അരങ്ങേറ്റം കുറിച്ച സംയുക്ത മേനോൻ തന്നെയാണ് ഈ ചിത്രത്തിലും ടോവിനോയുടെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യ പോസ്റ്റർ മുതൽ തന്നെ പ്രേക്ഷകരെ ഈ ചിത്രത്തിന് വേണ്ടി ആവേശത്തോടെ കാത്തിരിക്കാൻ പ്രേരിപ്പിക്കാൻ ഇതിന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചിരുന്നു. ഒരു ഗംഭീര ട്രൈലെർ കൂടി വന്നതോടെ ചിത്രത്തിന് മേലുള്ള പ്രേക്ഷക പ്രതീക്ഷ വർധിച്ചു.ടോവിനോ തോമസ് അവതരിപ്പിക്കുന്ന പോലീസ് ഓഫീസറുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും, നഞ്ചക്കോട്ട എന്ന സ്ഥലത്തു സ്ഥലം മാറി എത്തുന്ന അദ്ദേഹം അവിടുത്തെ ജനങ്ങള്ക്ക് വേണ്ടി നടത്തുന്ന പോരാട്ടങ്ങളുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്.ഒരു സംവിധായകൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും പ്രവീൺ പ്രതിഭാധനൻ ആണെന്ന കാര്യം കാര്യം കൽക്കി എന്നയീ ചിത്രത്തിലൂടെ നമ്മുക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കും. പ്രവീൺ എന്ന ഈ പുതുമുഖ സംവിധായകൻ മലയാള സിനിമയ്ക്കു ഇന്ന് പ്രതീക്ഷകൾ അർപ്പിക്കാവുന്ന ഒരാളാണ് എന്നും കൽക്കി തെളിയിക്കുന്നു. സംവിധായകൻ എന്ന നിലയിലുള്ള തന്റെ ആദ്യ ചിത്രം തന്നെ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ പ്രവീണിന് കഴിഞ്ഞിട്ടുണ്ട് . സുജിൻ സുജാതനു ഒപ്പം ചേർന്ന് പ്രവീൺ ഒരുക്കിയ വളരെ മികച്ച ഒരു തിരക്കഥക്കു സംവിധായകൻ എന്ന നിലയിൽ അദ്ദേഹം പകർന്നു നൽകിയ ദൃശ്യ ഭാഷ വളരെ മനോഹരമായിരുന്നു. സംവിധായകൻ എന്ന നിലയിൽ ഇദ്ദേഹം പുലർത്തിയ കയ്യടക്കം ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് പറയാം . ഒരു നിമിഷം പോലും ബോർ അടിപ്പിക്കാതെ എല്ലാ വിനോദ ഘടകങ്ങളും ഒരുപോലെ കോർത്തിണക്കി കൊണ്ട് വളരെ ആവേശകരമായ ഒരു കഥ പറയാൻ പ്രവീണിന് സാധിച്ചു . പുതുമയേറിയ ഒരു കഥ , വളരെ പുതുമയാർന്ന ഒരു ശൈലിയിൽ വളരെ സ്റ്റൈലീഷ് ആയിട്ട് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് ഈ ആക്ഷൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം വിജയം നേടുന്നത് . പ്രേക്ഷകനെ ആവേശം കൊള്ളിക്കാൻ കഴിയുന്ന സംഭാഷണങ്ങളും കഥാ സന്ദര്ഭങ്ങളും ആക്ഷൻ രംഗങ്ങളും ഒരുക്കാൻ കഴിഞ്ഞതും സസ്പെൻസ് നില നിർത്താൻ കഴിഞ്ഞതും ചിത്രത്തിന്റെ പ്ലസ് പോയിന്റുകൾ ആണ്.

ടോവിനോ തോമസ് എന്ന നടന്റെ പ്രകടനം ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി വന്നത്. വളരെ സ്റ്റൈലിഷ് ആയി, കൂൾ ആയി അദ്ദേഹം തന്റെ പോലീസ് ഓഫീസർ കഥാപാത്രത്തിന് ജീവൻ നൽകി. ടോവിനോ എന്ന നടനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയർത്തുന്ന ഒരു കഥാപാത്രം ആയിരുന്നില്ല എങ്കിൽ കൂടി ഒരു താരം എന്ന നിലയിൽ ടോവിനോയുടെ മാസ്സ് അപ്പീൽ മറ്റൊരു തലത്തിൽ എത്തിക്കാൻ കഴിവുള്ള വേഷം തന്നെയായിരുന്നു ഇത്. അത്ര ഗംഭീരമായ രീതിയിൽ അദ്ദേഹം ഈ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ടോവിനോയുടെ എനർജിയും സ്ക്രീൻ പ്രെസെൻസും ഞെട്ടിക്കുന്നതാണ് എന്ന് പറഞ്ഞേ പറ്റു.. നായിക സംയുക്ത മേനോൻ തന്റെ വേഷം ഭംഗിയാക്കിയപ്പോൾ ആനന്ദ് ബാൽ , സുധീഷ്, സൈജു കുറുപ്പ്, ഹാരിഷ് ഉത്തമൻ, ശിവജിത് പദ്മനാഭൻ, വിനി വിശ്വലാൽ എന്നിവരും തങ്ങളുടെ വേഷം ഏറ്റവും മനോഹരമായി തന്നെയാണ് സ്‌ക്രീനിൽ എത്തിച്ചത് , കാമറ കൈകാര്യം ചെയ്ത ഗൗതം ശങ്കർ മികച്ച ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയപ്പോൾ ജേക്സ് ബിജോയ് ഒരുക്കിയ സംഗീതം മികച്ചു നിന്നു. അദ്ദേഹം തന്നെ ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ എനർജി ലെവൽ തന്നെ മറ്റൊരു തലത്തിൽ എത്തിച്ചു എന്ന് പറയാം .രഞ്ജിത്ത് കുഴുർ എന്ന എഡിറ്റർ പുലർത്തിയ മികവ് ഈ ചിത്രത്തിന് മികച്ച വേഗതയും അതുപോലെ ഒരു ത്രില്ലർ ചിത്രം ആവശ്യപ്പെടുന്ന സാങ്കേതിക പൂർണ്ണതയും പകർന്നു നൽകിയിട്ടുണ്ട്.ചുരുക്കി പറഞ്ഞാൽ മികച്ച ഒരു സിനിമാനുഭവം നമ്മുക്ക് സമ്മാനിക്കാൻ കൽക്കി എന്നയീ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട് . വളരെ ത്രില്ലിംഗ് ആയുള്ള ഒരു മാസ്സ് മൂവി ആണ് കൽക്കി എന്ന് നിസംശയം പറയാം നമ്മുക്ക് . ഒരു കമ്പ്ലീറ്റ് മാസ്സ് എന്റെർറ്റൈനെർ എന്ന നിലയിൽ ഈ ചിത്രം പ്രേക്ഷകനെ നിരാശനാക്കില്ല എന്ന് ഉറപ്പിച്ചു പറയാം നമ്മുക്ക്.

Continue Reading

reviews

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൊടിപൂരം തീർത്ത് മാർഗ്ഗംകളി..! റിവ്യൂ വായിക്കാം

Published

on

By

ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ പ്രധാന മലയാളം റിലീസുകളിൽ ഒന്നാണ് കുട്ടനാടൻ മാർപാപ്പ എന്ന കുഞ്ചാക്കോ ബോബൻ ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ശ്രീജിത്ത് വിജയൻറെ രണ്ടാമത്തെ സംവിധാന സംരംഭമായ മാർഗം കളി. പ്രശസ്ത ഹാസ്യ നടൻ ശശാങ്കൻ തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് ബിബിൻ ജോർജ് ആണ്. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിന് ശേഷം ബിബിൻ ജോർജ് നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് നമിത പ്രമോദ് ആണ്. ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ചേർന്ന് മാജിക് ഫ്രെയിംസ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബിബിൻ ജോർജ് അവതരിപ്പിക്കുന്ന സച്ചിദാനന്ദൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിലെ സൗഹൃദം, പ്രണയം എന്നിവയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളിൽ അവന്റെ കുടുംബവും സൗഹൃദവും പ്രണയവുമെല്ലാം എല്ലാം എങ്ങനെ ബന്ധപ്പെടുന്നു എന്ന് ഈ ചിത്രം കാണിച്ചു തരുന്നു. കൂട്ടുകാരന് വേണ്ടി ചെയ്യുന്ന ഒരു ഫോണ് കോളിലൂടെ ഊർമിള എന്ന പെണ്കുട്ടി സച്ചിയുടെ ജീവിതത്തിൽ എത്തുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു.

ഒരിക്കൽ കൂടി വളരെ രസകരമായ ഒരു എന്റെർറ്റൈനെർ നമ്മുക്ക് മുന്നിൽ ഒരുക്കിക്കൊണ്ടാണ് ശ്രീജിത്ത് വിജയൻ എന്ന സംവിധായകൻ എത്തിയിരിക്കുന്നത്. വളരെ രസകരമായി തന്നെ തന്റെ ആദ്യ ചിത്രം ഒരുക്കിയ ശ്രീജിത്ത് വിജയൻ ഈ രണ്ടാം ചിത്രവും അതേ പാതയിൽ തന്നെ ഒരു കമ്പ്ലീറ്റ് ഫൺ റൈഡ് ആയാണ് ഒരുക്കിയിരിക്കുന്നത്. ഒരു മാർഗവും ഇല്ലാതെ കളിച്ച കളി എന്ന ടാഗ് ലൈൻ വായിക്കുമ്പോൾ തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ രസവും ആവേശവും നിറച്ചു തന്നെയാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ശശാങ്കൻ രചിച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. വളരെ രസകരമായി എല്ലാ കൊമേർഷ്യൽ ചേരുവകളും ചേർത്ത് അദ്ദേഹം ഒരുക്കിയ ഈ തിരക്കഥ ശ്രീജിത്ത് വിജയന് മികച്ച അടിത്തറയാണ് നൽകിയത്. പ്രണയവും സൗഹൃദവും കോമെടിയുമെല്ലാം കൂട്ടി ചേർത്ത ഒരു സന്തോഷം നിറഞ്ഞ ചിത്രം എന്ന് നമ്മുക്ക് മാർഗം കളിയെ വിശേഷിപ്പിക്കാം. കഥ അവതരിപ്പിച്ച രീതിയിലും അഭിനേതാക്കളെ തിരഞ്ഞെടുത്തതിലും എല്ലാം ശ്രീജിത്ത് വിജയൻ മികവ് കാണിച്ചു എന്നതും ഈ ചിത്രത്തെ മനോഹരമാക്കി തീർത്തു . ബിബിൻ ജോർജ് ഒരുക്കിയ. സംഭാഷണങ്ങളും വളരെ രസകരമായിരുന്നു.

നായകനായും വില്ലനായും ഒക്കെ പ്രേക്ഷകരുടെ കയ്യടി നേടിയിട്ടുള്ള ബിബിൻ ഒരിക്കൽ കൂടി തന്റെ നായക വേഷം ഏറ്റവും മികവുറ്റതാക്കി. വളരെ അനായാസമായും സ്വാഭാവികമായും തന്റെ കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിനോടൊപ്പം തന്നെ പ്രേക്ഷകരെ തനിക്കൊപ്പം കൊണ്ട് പോകാൻ കഴിഞ്ഞത് ആണ് ബിബിൻ എന്ന നടൻ നേടിയ വിജയം എന്ന് പറയാം. നായികയായ നമിതാ പ്രമോദ് ഒരിക്കൽ കൂടി മികവ് പുലർത്തിയപ്പോൾ ബൈജു സന്തോഷ്, ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരും ഏറെ കയ്യടി നേടി. ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഗൗരി ജി കിഷൻ, സൗമ്യ മേനോൻ, സിദ്ദിഖ്, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, ബിന്ദു പണിക്കർ, എന്നിവരും തങ്ങൾക്കു കിട്ടിയ വേഷങ്ങൾ വളരെ രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

അരവിന്ദ് കൃഷ്ണ വളരെ മനോഹരമായ ദൃശ്യങ്ങൾ ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയപ്പോൾ ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ച നിലവാരം പുലർത്തി. അത് പോലെ തന്നെ ചിത്രത്തിന് മികച്ച വേഗത നൽകുന്നതിൽ എഡിറ്റർ ജോൺകുട്ടി നിർവഹിച്ച പങ്കും വിസ്മരിക്കാനാവില്ല. ചിത്രത്തിന് മികച്ച ഒരു താളം പകർന്നു നല്കാൻ എഡിറ്റിംഗിനും അതുപോലെ പശ്ചാത്തല സംഗീതത്തിനും സാധിച്ചിട്ടുണ്ട്. .

മാർഗം കളി തികഞ്ഞ ഒരു വിനോദ ചിത്രം ആണ്. നിങ്ങൾ ചിരിക്കാൻ ഇഷ്ട്ടപെടുന്ന ഒരാൾ ആണെങ്കിൽ നിങ്ങൾക്ക് ഈ ചിത്രം ചിരി സമ്മാനിക്കും എന്നുറപ്പാണ്. എല്ലാം മറന്നു റിലാക്സ് ആവാൻ നിങ്ങളെ സഹായിക്കുന്ന, കൊടുത്ത കാശു മുതലാവുന്ന ഒരു കമ്പ്ലീറ്റ് കോമഡി ഫാമിലി എന്റെർറ്റൈനെർ ആണ് മാർഗം കളി.

Continue Reading

reviews

മികച്ച ഫീൽ ഗുഡ് ചിത്രങ്ങളുടെ പട്ടികയിൽ ഓർമ്മയിൽ ഒരു ശിശിരം കൂടി..! റിവ്യൂ വായിക്കാം

Published

on

By

ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്നാണ് നവാഗതനായ വിവേക് ആര്യൻ സംവിധാനം ചെയ്ത ഓർമയിൽ ഒരു ശിശിരം . മാക്ട്രോ പിക്‌ചേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത് ദീപക് പറമ്പോൾ, അനശ്വര എന്നിവരാണ്. അപ്പു ശ്രീനിവാസൻ നായർ, സി ജി ശിവപ്രസാദ് എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത് ചിത്രത്തിന് ഏറെ മുതൽക്കൂട്ടായി എന്ന് പറയാം.

നിതിൻ, വർഷ എന്ന് പേരുള്ള രണ്ടു പേരുടെ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. രണ്ടു കാലഘട്ടങ്ങൾ ഈ കഥയിൽ കടന്നു വരുന്നു. നിതിൻ- വർഷ എന്നിവരുടെ ടീനേജ് പ്രണയ കാലവും അവരുടെ വർത്തമാന കാലവും ആണ് ഈ ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. തന്റെ ആദ്യ പ്രണയത്തെ വർഷങ്ങൾക്കു ശേഷം നിതിൻ വീണ്ടും കണ്ടു മുട്ടുന്നിടത്തു നിന്നാണ് ചിത്രത്തിന്റെ കഥാഗതി മാറുന്നത്.

മുകളിൽ പറഞ്ഞത് പോലെ ഓര്മ്മയില് ഒരു ശിശിരം എന്ന ഈ ചിത്രം ഒരു റൊമാന്റിക് ഡ്രാമ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ്. നവാഗത സംവിധായകൻ വിവേക് ആര്യൻ വളരെ മികച്ച രീതിയിൽ തന്നെ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ചിട്ടുണ്ട്. അപ്പു ശ്രീനിവാസൻ നായർ, സി ജി ശിവപ്രസാദ് എന്നിവർ ചേർന്നൊരുക്കിയ തിരക്കഥ മികച്ച രീതിയിൽ തന്നെ കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും വിശ്വസനീയമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചപ്പോൾ, ചിത്രത്തെ പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നതിൽ സംവിധായകൻ വിവേക് ആര്യൻ വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയത്തിന്റെ കാരണവും. പ്രേക്ഷകരെ ആദ്യാവസാനം ചിത്രത്തിൽ മുഴുകിയിരുത്തിക്കൊണ്ട് കഥ പറയുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചിട്ടുണ്ട് എന്നതിനൊപ്പം തന്നെ പ്രേക്ഷകർക്ക് രസിക്കുന്ന ഘടകങ്ങൾ എല്ലാം തന്നെ അവർക്കു മുന്നിൽ എത്തിക്കാനും ഇവർക്ക് കഴിഞ്ഞു. കഥയുടെ തീവ്രത ചോർന്നു പോകാതെ തന്നെ അവയെല്ലാം തിരക്കഥയിൽ ഉൾക്കൊള്ളിക്കാനും അതവതരിപ്പിക്കാനും ഇവർക്ക് കഴിഞ്ഞുവെന്നതാണ് ചിത്രത്തെ മികച്ചതാക്കിയ കാര്യം. സ്കൂൾ ജീവിതവും പ്രണയവും വളരെ രസകരമായി അവതരിപ്പിക്കാൻ കഴിഞ്ഞതും ചിത്രത്തിന് ഗുണമായി വന്നിട്ടുണ്ട്.

നിതിൻ എന്ന തന്റെ കഥാപാത്രത്തെ ഏറ്റവും മനോഹരമായി തന്നെ ദീപക് അവതരിപ്പിച്ചപ്പോൾ വർഷ ആയി അഭിനയിച്ച അനശ്വരയും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടി. ബേസിൽ ജോസെഫ്, സുധീർ കരമന എന്നിവരും മികച്ച രീതിയിലാണ് തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അശോകൻ, മാല പാർവതി, അലെൻസിയർ, നീന കുറുപ്പ്, ഇർഷാദ്, സാം സിബിൻ, എൽദോ മാത്യു, സിജോയ് വർഗീസ്, കോട്ടയം പ്രദീപ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, ജെയിംസ് എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ അഭിനേതാക്കളുടെ പ്രകടനം കൊണ്ട് തന്നെ ചിത്രം കണ്ടിരിക്കേണ്ട ഒന്നായി മാറിയിട്ടുണ്ട്.

ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് അരുൺ ജെയിംസ് ആണ്. അദ്ദേഹം നൽകിയ മനോഹര ദൃശ്യങ്ങൾ ഈ പ്രണയ ചിത്രത്തിന് കൂടുതൽ ഭംഗി നൽകിയെന്ന് പറയാം. ജോസഫിലെ മനോഹര ഗാനങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ രെഞ്ജിൻ രാജ് പകർന്നു നൽകിയ സംഗീതം ചിത്രത്തിന്റെ കഥാന്തരീക്ഷത്തെ പ്രേക്ഷകന്റെ മനസ്സുമായി ബന്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഗാനങ്ങളും മനോഹരമായിരുന്നു. അഭിലാഷ് ബാലചന്ദ്രന്റെ എഡിറ്റിംഗ് മികവ് ചിത്രത്തിന്റെ സാങ്കേതിക മികവ് വർധിപ്പിച്ചതിനോടൊപ്പം കഥ പറയുന്നതിന് ഒരൊഴുക്കും പകർന്നു നൽകി.

ചുരുക്കി പറഞ്ഞാൽ ഒരു മികച്ച സിനിമാനുഭവം തന്നെയാണ് ഓർമ്മയിൽ ഒരു ശിശിരം എന്ന ഈ കൊച്ചു റൊമാന്റിക് ഡ്രാമ നമ്മുക്ക് തരുന്നത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും പുതുമയേറിയ ഒരു കഥയും മികച്ച അവതരണവും കൊണ്ട് ഈ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കും എന്നുറപ്പാണ്.

Continue Reading

Latest Updates

Latest News2 weeks ago

ടോവിനോയുടെ മാസ്സ് ചിത്രം കൽക്കിയുടെ കിടിലോൽ കിടിലൻ ട്രെയിലർ റിലീസായി…! വീഡിയോ കാണാം

Kalki is an upcoming Indian Malayalam-language action film directed by Praveen Prabharam, co-written by Praveen Prabharam and Sujin Sujathan, and...

Latest News3 weeks ago

നമ്മളറിയാത്ത ആന്റോ ജോസഫ് .. പ്രശസ്ത പ്രൊഡക്ഷൻ കണ്ടട്രോളർ ഷാജി പട്ടിക്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്

#മാർക്ക് #വേണ്ടാത്ത #വിശുദ്ധൻ ————————————————- സിനിമ ഒരു മായിക ലോകമാണ്! ആ മായികലോകത്തേക്ക് എത്തിപ്പെടുവാൻ ഒരു നിമിഷമെങ്കിലും കൊതിക്കാത്തവരില്ല! അതിനുവേണ്ടി എന്തും ത്യജിക്കാൻ തയ്യാറായ ലക്ഷോപലക്ഷം പേരുണ്ട്. എന്നാൽ എങ്ങനെയെങ്കിലും...

Latest News4 weeks ago

“എന്തു കൊണ്ട് ഡാൻസ് ചെയ്യുന്നില്ല” ടോവിനോ തുറന്നു പറയുന്നു..!

“എന്തു കൊണ്ട് ഡാൻസ് ചെയ്യുന്നില്ല” ടോവിനോ തുറന്നു പറയുന്നു..! നവാഗതനായ പ്രവീൺ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കൽക്കി. ചിത്രത്തിൽ പോലിസ് വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്..ലിറ്റിൽ ബിഗ്...

Latest News4 weeks ago

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എത്തുന്നു; റിലീസ് ഓഗസ്റ്റ് പതിനഞ്ചിനു..!

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എത്തുന്നു; റിലീസ് ഓഗസ്റ്റ് പതിനഞ്ചിനു..!മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി ഒരുക്കിയ പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്,...

Latest News1 month ago

കൊച്ചി വിമാനത്താവളത്തിൽ വിജയ് ദേവരകൊണ്ടയുടെ മാസ് എൻട്രി കൂടെ രശ്‌മികയും

അർജ്ജുൻ റെഡ്‌ഡി എന്ന തെലുഗ് ചിത്രത്തിൽ കൂടി മലയാളികളുടെ പ്രിയങ്കരനായ നടനാണ് വിജയ് ദേവരകൊണ്ട. പുതിയ ചിത്രമായ comrade ന്റെ പ്രചാരണത്തിനായി കൊച്ചിയിൽ എത്തിയ താരത്തെ വരവേറ്റത്...

Latest News2 months ago

കുട്ടികളുടെ പിടിവാശി ഇല്ലാതാക്കാം ഒന്ന് കണ്ടു നോക്ക്

Parents often have difficulty telling the difference between variations in normal behavior and true behavioral problems. In reality, the difference...

Latest News2 months ago

പ്രണയമോ കാമമോ പെൺകുട്ടികൾ സൂക്ഷിക്കുക

Study subjects showed high level of awareness about female feticide, 97.9% of the students knew correctly about female feticide. Male...

Latest News2 months ago

പെട്ടന്ന് ഉയരം കൂട്ടാനുളള അത്ഭുതവിദ്യ കണ്ടു നോക്ക്

ശരീരത്തിനൊത്ത ഉയരം ഇല്ലെങ്കില്‍ ഒരു ഭംഗിയും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ മക്കളുടെ ഉയരത്തിന്റെ കാര്യത്തില്‍ അച്ഛനമ്മമാര്‍ പ്രത്യേക ശ്രദ്ധിക്കാറുണ്ട്. പാലും, പ്രോട്ടീന്‍ പൗഡറും, ബൂസ്റ്റുമൊക്കെ കൊടുത്ത് മക്കളുടെ ഉയരം...

Latest News2 months ago

ശരീരം വർദ്ധിപ്പിക്കാൻ യുവതിയുടെ കിടിലൻ ടിപ്സ് കണ്ട്നോക്കു

ഭാരനനഷ്ടത്തില്‍ വേവലാതി പൂണ്ട് പണവും ഉറക്കവും നഷ്ടപ്പെട്ടവർ ഇക്കാലത്ത് കുറവല്ല. സന്തുലിതവും ആരോഗ്യകരവുമായ ഭാരം നിലനിർത്തുകയെന്നതാണ് പ്രധാനം. മെലിഞ്ഞിരിക്കുന്നതാണ് ആരോഗ്യം എന്ന തെറ്റിദ്ധാരണ പടരുന്നുണ്ട്. ശരിയായ ഭക്ഷണം...

Latest News2 months ago

കിടിലൻ ലുക്കിൽ മമ്മൂക്ക ! എവിടെയുടെ ഓഡിയോ ലോഞ്ചിന് തൃശൂർ എത്തിയപോപോൾ ! ഫോട്ടോസ് കാണാം

ബോബി-സഞ്ജയുടെ കഥയിൽ,കൃഷ്ണൻ സി തിരക്കഥ രചിച്ച്,  കിടിലൻ ക്വളിറ്റി സീരിയലുകൾ മാത്രം സംവിധാനം ചെയ്ത കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ‘എവിടെ’യുടെ ഓഡിയോ ലോഞ്ച് മെഗാസ്റ്റാർ...

Trending