Connect with us

reviews

ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ജയറാമിന്റെ പട്ടാഭിരാമൻ പ്രേക്ഷക മനസ്സുകൾ കീഴടക്കി ! റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത  മലയാള ചിത്രമാണ്പ്രശസ്ത നടൻ ജയറാം  നായകനായി അഭിനയിച്ചിരിക്കുന്ന പട്ടാഭിരാമൻ. പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിനേശ് പള്ളത് ആണ് . ഈ ഫാമിലി എന്റെർറ്റൈനെർ  നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്. ജയറാമിനൊപ്പം വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിൽ മിയ ആണ് നായികാ വേഷത്തിൽ എത്തുന്നത്. കണ്ണൻ  താമരക്കുളം സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രം ആണിത്. ജയറാം അവതരിപ്പിക്കുന്ന പട്ടാഭിരാമൻ എന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സ്ഥലം മാറ്റം കിട്ടി തിരുവനന്തപുരത്തു എത്തുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ ആയ പട്ടാഭിരാമന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അത് പട്ടാഭിരാമൻ എങ്ങനെ മറികടക്കുന്നു എന്നതുമാണ് വളരെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കിയ ഈ ചിത്രം  ഒരു കമ്പ്ലീറ്റ് ഫാമിലി എന്റർടൈനറാണ്. കുടുംബ പ്രേക്ഷകരേയും യുവ പ്രേക്ഷകരേയും ഒരുപോലെ രസിപ്പിക്കുന്ന ഒരു ചിത്രമാക്കി ഇതിനെ മാറ്റാൻ സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ  ഏറ്റവും വലിയ വിജയ .  പ്രേക്ഷകനെ ഏറെ  ചിരിപ്പിക്കുന്ന ഒരു ചിത്രമാക്കി ഇതിനെ മാറ്റാൻ സംവിധായകനും ഇതിന്റെ തിരക്കഥ രചിച്ച ദിനേശ് പള്ളത്തിനും സാധിച്ചിട്ടുണ്ട്. രസകരമായ   ഒരു പ്രമേയത്തിന്റെ  മികവും  ഭംഗിയും ഒട്ടും നഷ്ടപ്പെടാതെ  തന്നെ അതിനു ഒരു ദൃശ്യ ഭാഷയൊരുക്കി നമ്മുടെ മുന്നിലെത്തിക്കാൻ  സംവിധായകൻ എന്ന നിലയിൽ കണ്ണൻ താമരക്കുളം  എന്ന കലാകാരന് കഴിഞ്ഞു . വൈകാരിക രംഗങ്ങളും  രസകരമായ മുഹൂർത്തങ്ങളും നിറഞ്ഞ ഈ  ചിത്രത്തിലൂടെ ഒരു സന്ദേശം നൽകാനും അണിയറ പ്രവർത്തകർ ശ്രമിച്ചിരിക്കുന്നു. രസകരമായ കഥാസന്ദർഭങ്ങൾ ചിത്രത്തിന്റെ ഘടന മനോഹരമാക്കിയപ്പോൾ , ചിരിപ്പിക്കുന്ന സംഭാഷണങ്ങളും ചിത്രത്തെ കൂടുതൽ ആകർഷകമാക്കി . കഥാപാത്രങ്ങൾക്ക് കൃത്യമായ സ്ഥാനവും ഐഡന്റിറ്റിയും നല്കാൻ കഴിഞ്ഞതും അത് പോലെ കഥാ സന്ദർഭങ്ങൾക്ക്  വിശ്വസനീയത പകരാൻ കഴിഞ്ഞതും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി എന്ന് പറയാം.

പട്ടാഭിരാമൻ എന്ന കഥാപാത്രമായുള്ള ജയറാമിന്റെ ഗംഭീര പ്രകടനമാണ്   ഈ ചിത്രത്തിന്റെ ഏറ്റവും വലിയ  പ്രേത്യേകത. അതീവ രസകരവും  അതോടൊപ്പം വളരെയധികം എനെർജിറ്റിക്കുമായിരുന്നു ജയറാമിന്റെ ഈ ചിത്രത്തിലെ പ്രകടനം. നായികയായെത്തിയ മിയ  ഒരിക്കൽ കൂടി  മികവുറ്റ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.  പ്രേം കുമാർ  തന്റെ ഭാഗം വളരെ രസകരമായി അവതരിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടി എടുത്തപ്പോൾ, മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, ബൈജു, ഷീലു എബ്രഹാം, പാർവതി, മാധുരി  എന്നീ നടീനടന്മാരും  തങ്ങളുടെ വേഷങ്ങൾ മനോഹരമായി അവതരിപ്പിച്ചു.രവി ചന്ദ്രൻ നൽകിയ മികച്ച ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ പെട്ടെന്ന് മനസ്സിലാക്കാൻ പ്രേക്ഷകനെ സഹായിച്ചപ്പോൾ  എം ജയചന്ദ്രന്റെ സംഗീതവും മനോഹരമായിരുന്നു  . മികച്ച നിലവാരം പുലർത്തിയ ഗാനങ്ങൾ  ആണ് അദ്ദേഹം ഈ ചിത്രത്തിന് വേണ്ടിയൊരുക്കിയത്. . രഞ്ജിത് കെ ആർ  എന്ന എഡിറ്ററും തന്റെ ജോലി ഭംഗിയായി തന്നെ ചെയ്തത് കൊണ്ട് ചിത്രം മികച്ച ഒഴുക്കിൽ തന്നെയാണ് മുന്നോട്ടു നീങ്ങിയത്.പട്ടാഭിരാമൻ എന്ന ഈ ചിത്രം  കുട്ടികൾക്കും കുടുംബങ്ങൾക്കും അത് പോലെ തന്നെ യുവാക്കൾക്കുമെല്ലാം  ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമാണെന്ന്  നിസംശയം പറയാം. അത്ര മനോഹരമായും രസകരമായും ഈ ചിത്രമൊരുക്കാൻ കണ്ണൻ താമരക്കുളത്തിനു സാധിച്ചിട്ടുണ്ട്.

Continue Reading

reviews

മലയാളികൾക്ക് അഭിമാനിക്കാം ഇതൊരു ഒന്നൊന്നര സെക്കളോജിക്കൽ ത്രില്ലർ ! അഞ്ചാം പാതിര റീവ്യൂ

Published

on

By

പ്രശസ്ത സംവിധായകനായ മിഥുൻ മാനുവൽ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത അഞ്ചാം പാതിരാ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്ന്. മിഥുൻ മാനുവൽ തോമസ് തന്നെ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ്. കുഞ്ചാക്കോ ബോബനൊപ്പം ശ്രീനാഥ് ഭാസി, ഉണ്ണിമായ, രമ്യ നമ്പീശൻ എന്നിവർ ഈ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു , കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അൻവർ ഹുസൈൻ എന്ന ഒരു പോലീസ് കണ്‍സള്‍ട്ടിങ് ക്രിമിനോളജിസ്റ്റ് ആയ കഥാപാത്രം നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. അതിലൂടെ ചുരുളഴിയുന്ന രഹസ്യങ്ങളും കൂടുതൽ നിഗൂഢമായി തുടരുന്ന കാര്യങ്ങളും എന്തെന്ന് നമ്മുടെ മുന്നിൽ എത്തിക്കുകയാണ് ഈ ചിത്രം. ഒരു ത്രില്ലർ ആയതു കൊണ്ട് തന്നെ ചിത്രത്തിന്റെ കഥാസാരം പങ്കു വെക്കുന്നില്ല.

ഒരു രചയിതാവ് എന്ന നിലയിലും ഒരു സംവിധായകൻ എന്ന നിലയിലും തന്റെ കഴിവ് നമ്മുക്ക് കാണിച്ചു തന്നിട്ടുള്ള ആളാണ് മിഥുൻ മാനുവൽ തോമസ്. കോമഡി ചിത്രങ്ങൾ കൂടുതലായി ഒരുക്കിയിട്ടുള്ള മിഥുൻ ആദ്യമായി ആണ് ഒരു ത്രില്ലർ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. തന്റെ ആദ്യ ത്രില്ലർ ചിത്രം തന്നെ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ മിഥുൻ മാനുവൽ തോമസിന് കഴിഞ്ഞിട്ടുണ്ട് . മിഥുൻ തന്നെ ഒരുക്കിയ വളരെ മികച്ച ഒരു തിരക്കഥക്കു അദ്ദേഹം നൽകിയ ദൃശ്യ ഭാഷ വളരെ മികവേറിയതായിരുന്നു. സംവിധായകൻ എന്ന നിലയിൽ മിഥുൻ പുലർത്തിയ കയ്യടക്കം ആണ് ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് പറയാം . ഒരു നിമിഷം പോലും പ്രേക്ഷകരെ ബോർ അടിപ്പിക്കാതെ അവരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കഥ പറയാൻ ഈ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . പുതുമയേറിയ ഒരു കഥ , വളരെ പുതുമയാർന്ന ഒരു ശൈലിയിൽ ഗംഭീരമായി പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം വിജയമാകുന്നത്. പ്രേക്ഷകനെ ആവേശം കൊള്ളിക്കാൻ കഴിയുന്ന സംഭാഷണങ്ങളും കഥാ സന്ദര്ഭങ്ങളും ഒരുക്കാൻ കഴിഞ്ഞതും സസ്പെൻസ് നില നിർത്താൻ കഴിഞ്ഞതും ഈ ചിത്രത്തിന് വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ട്.


കുഞ്ചാക്കോ ബോബൻ എന്ന നടന്റെ പ്രകടനം ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി വന്ന മറ്റൊരു കാര്യം. വളരെ മിതത്വമാർന്ന രീതിയിൽ തന്നെ അദ്ദേഹം അൻവർ ഹുസൈൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയർത്തുന്ന ഒരു കഥാപാത്രം ആയിരുന്നില്ല എങ്കിൽ കൂടി ഗംഭീരമായ രീതിയിലാണ് ചാക്കോച്ചൻ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉണ്ണി മായാ, ശ്രീനാഥ് ഭാസി എന്നിവരും തങ്ങളുടെ വേഷം ഏറ്റവും മനോഹരമായി തന്നെ ചെയ്തപ്പോൾ മറ്റു താരങ്ങളായ രമ്യ നമ്പീശൻ, ഇന്ദ്രൻസ്, ഹരികൃഷ്ണൻ, ജിനു ജോസഫ്, ഷറഫുദീൻ, ദിവ്യ ഗോപിനാഥ്, അഭിരാം പൊതുവാൾ എന്നിവരും തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് സ്‌ക്രീനിൽ എത്തിച്ചത്.കാമറ കൈകാര്യം ചെയ്ത ഷൈജു ഖാലിദ് മികച്ച ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയപ്പോൾ സുഷിന് ശ്യാം ഒരുക്കിയ സംഗീതം മികച്ചു നിന്നു. സുഷിന് ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ഫീൽ പ്രേക്ഷകരിലെത്തുന്നതിൽ നിർണ്ണായകയി മാറി . സൈജു ശ്രീധരൻ എന്ന പരിചയ സമ്പന്നനായ എഡിറ്റർ പുലർത്തിയ മികവ് ഈ ചിത്രത്തിന് മികച്ച വേഗതയും അതുപോലെ ഒരു ത്രില്ലർ ചിത്രം ആവശ്യപ്പെടുന്ന സാങ്കേതിക പൂർണ്ണതയും നൽകിയിട്ടുണ്ട്.ചുരുക്കി പറഞ്ഞാൽ മികച്ച ഒരു സിനിമാനുഭവം നമ്മുക്ക് സമ്മാനിക്കാൻ അഞ്ചാം പാതിരാ എന്നയീ ത്രില്ലറിന് കഴിഞ്ഞിട്ടുണ്ട് . വളരെ ആവേശകരമായി മുന്നോട്ടു പോകുന്ന ഇൻവെസ്റ്റിഗേഷൻ ചിത്രമാണിത്. അതോടൊപ്പം എല്ലാ രീതിയിലും പ്രേക്ഷകരെ തൃപ്തരാക്കുന്ന തികഞ്ഞ ഒരു ത്രില്ലർ ആണെന്നും ഈ ചിത്രത്തെ കുറിച്ച് പറയാം.

Continue Reading

reviews

തീയേറ്ററിൽ പൊട്ടിച്ചിരിയുടെ പൊടിപൂരം തീർത്ത് ഒമർ ലുലുവിന്റെ ധമാക്ക

Published

on

By

കേരളത്തിലെ പ്രദർശന ശാലകളിൽ എത്തിചേർന്ന മലയാള ചിത്രമാണ് പ്രശസ്ത സംവിധായകനായ ഒമർ ലുലുവിന്റെ നാലാമത്തെ ചിത്രമായ ധമാക്ക. ഒമർ ലുലു തന്നെ കഥ തയ്യാറാക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരൺ ലാൽ എന്നിവർ ചേർന്നാണ്. പ്രശസ്ത നിർമ്മാതാവായ എം കെ നാസർ ആണ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു. ഇതിലെ പാട്ടുകൾ എല്ലാം തന്നെ റിലീസിന് മുൻപേ വലിയ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നേടിയത്. അരുൺ, മുകേഷ്, ഉർവശി, നിക്കി ഗൽറാണി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

അരുൺ, നിക്കി ഗൽറാണി, മുകേഷ്, ഉർവശി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ഉള്ള രസകരമായ ഒരു യാത്രയാണ് ഈ ചിത്രം. മുകേഷ്- ഉർവശി കഥാപാത്രങ്ങളുടെ മകന്റെ കല്യാണവും അതിനെ തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന ചില അപ്രതീക്ഷിതമായ രസകരമായ സംഭവ വികാസങ്ങളും ആണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.വളരെ രസകരവും, വ്യത്യസ്‍തമായ ഒരു കഥയെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഒമർ ലുലു എന്ന സംവിധായകൻ നേടിയ വിജയം. വളരെ രസകരമായി ചിത്രങ്ങൾ ഒരുക്കാനുള്ള തന്റെ കഴിവ് അദ്ദേഹം നമ്മുക്ക് നേരത്തെ തന്നെ കാണിച്ചു തന്നിട്ടുണ്ട് എങ്കിലും ഈ ചിത്രത്തിലൂടെ അദ്ദേഹം നമ്മളെ കൂടുതൽ രസിപ്പിക്കുകയാണ്. നിറയെ തമാശകളും ഒരുപാട് രസിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും കൊണ്ട് സമൃദ്ധമായ ഈ ചിത്രം പുതുമയേറിയ രീതിയിൽ ആണ് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നതു എന്നും പറയാം നമ്മുക്ക്. രസകരമായ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ അവക്ക് അകമ്പടിയായി നൽകുന്നതിലും ഈ ചിത്രത്തിന്റെ രചയിതാക്കളായ സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരൺ ലാൽ എന്നിവർ വിജയിച്ചപ്പോൾ അതിനു മനോഹരമായ ദൃശ്യ ഭാഷ നൽകുന്നതിൽ വിജയം കൈവരിക്കാൻ ഒമർ ലുലുവിനും കഴിഞ്ഞിട്ടുണ്ട്.. റൊമാന്സും കോമെഡിയും അതിന്റെ ശരിയായ അളവിൽ ചേർത്ത് കഥ പറഞ്ഞ ഈ ചിത്രം യുവ പ്രേക്ഷകരെ ആദ്യാവസാനം എന്റെർറ്റൈൻ ചെയ്യിക്കുന്ന ഒരു സിനിമാനുഭവമായി മാറിയിട്ടുണ്ട്.

അരുൺ എന്ന നടനും നിക്കി ഗൽറാണി എന്ന നടിയും തമ്മിലുള്ള തിരശീലയിലെ രസതന്ത്രം മനോഹരമായിരുന്നു. രണ്ടു പേരും മത്സരിച്ചു അഭിനയിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. അരുൺ അനായാസമായി കഥാപാത്രമായി മാറിയപ്പോൾ നിക്കിയുടെ കഥാപാത്രവും കയ്യടി നേടി. ഇവരോടൊപ്പം ഏറെ കയ്യടി നേടിയത് മുകേഷും ഉർവശിയും ആണ്. രണ്ടു പേരും അതിഗംഭീര പ്രകടനമാണ് നൽകിയതു. ഇവരെ പോലെ തന്നെ ശാലിൻ സോയ, ധർമജൻ ബോൾഗാട്ടി, സാബുമോൻ , ഇന്നസെന്റ്, നൂറിന്, നേഹ സക്‌സേന, ഹാരിഷ് കണാരൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ ചെയ്തു. എല്ലാവരും തങ്ങളുടെ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഏറെ രസിപ്പിച്ചു എന്ന് തന്നെ പറയാം.സിനോജ് പി അയ്യപ്പൻ നൽകിയ ദൃശ്യങ്ങൾ വളരെ കളർഫുൾ ആയപ്പോൾ ദിലീപ് ഡെന്നിസ് തന്റെ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് മികച്ച ഒഴുക്ക് പകർന്നു നൽകി.. ചിത്രത്തിന്റെ വേഗത പ്രേക്ഷകന് മുഷിയാത്ത രീതിയിൽ കൊണ്ട് വരുന്നതിനു അത് സഹായിച്ചിട്ടുണ്ട് . ഗോപി സുന്ദർ കൈകാര്യം ചെയ്ത സംഗീത വിഭാഗവും മികച്ച നിലവാരം പുലർത്തിയിട്ടുണ്ട് . ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ എനർജി ലെവൽ ഒരുപാട് ഉയർത്തിയിട്ടുണ്ട് എന്നത് എടുത്തു പറയണം.

ചുരുക്കി പറഞ്ഞാൽ, യുവ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ധമാക്ക . പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അടിച്ചു പൊളിച്ചു കണ്ടു തീർക്കാവുന്ന ഒരു ഫൺ റൈഡ് ആണ് ഈ ചിത്രം. ഒരു ഒമർ ലുലു ആഘോഷമാണ് ധമാക്ക.

Continue Reading

reviews

പ്രേക്ഷകർക്ക് ജനപ്രിയ നായകന്റെ ക്രിസ്ത്മസ് സമ്മാനം മൈ സാന്റാ റിവ്യൂ വായിക്കാം

Published

on

By

പ്രശസ്ത സംവിധായകനായ സുഗീത് സംവിധാനം നിർവഹിച്ച മൈ സാന്റാ എന്ന ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രങ്ങളിലൊന്ന് . വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ൻമെന്റ്സ് എന്ന പുതിയ ബാനറിൽ സുഗീത്, നിഷാദ് കോയ, അജീഷ് ഒ.കെ സാന്ദ്ര മരിയ ജോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപ്, ബാലതാരം മാനസ്വി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവ അതീവ രസകരം ആയിരുന്നു. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമാ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള സുഗീത് ആദ്യമായി ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്. നവാഗതനായ ജെമിൻ സിറിയക് ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പേര് പോലെ തന്നെ ദിലീപ് ഒരു സാന്ത ക്ലോസ് ആയാണ് ഈ ചിത്രത്തിൽ എത്തുന്നത്. ആ സാന്താ ക്ലോസ് കഥാപാത്രവും ഏഴു വയസുള്ള ഒരു കുട്ടിയും തമ്മിലുള്ള ബന്ധവും അതിനെ തുടർന്ന് സംഭവിക്കുന്ന രസകരമായ കാര്യങ്ങളുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

രസകരമായ ഫാന്റസി എലമെന്റുകളും അതോടൊപ്പം പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടുന്ന എല്ലാ ചേരുവകളും ചേർത്ത് കഥ പറഞ്ഞ ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആണ് മൈ സാന്ത. വളരെ ലളിതവും എന്നാൽ രസകരവുമായ ഒരു കഥയെ ഏറ്റവും മനോഹരമായ രീതിയിൽ അവതരിപ്പിക്കാൻ തിരക്കഥാകൃത് എന്നനിലയിൽ ജെമിൻ സിറിയക്കിനു സാധിച്ചപ്പോൾ സുഗീത് എന്ന പരിചയ സമ്പന്നനായ സംവിധായകൻ അതിനു പകർന്നു നൽകിയ ദൃശ്യ ഭാഷയും അതിമനോഹരമായിരുന്നു. ഒരുപാട് ചിരിയും അതിനൊപ്പം കുറച്ചു ചിന്തയും സമ്മാനിക്കുന്നുണ്ട് ഈ ചിത്രം . എല്ലാത്തിനും മുകളിലായി, ഇതുവരെ പ്രേക്ഷകൻ കാണാതെ രീതിയിലുള്ളൊരു കഥ പറയാൻ സാധിച്ചു എന്നതും അത് ഏറ്റവും വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാനും കഴിഞ്ഞു എന്നതിലുമാണ് ഈ ചിത്രത്തെ വിജയമാക്കി മാറ്റുന്നത്. ജെമിൻ എന്ന നവാഗതൻ തിരക്കഥ വളരെ നന്നായി തന്നെ ഒരുക്കിയിട്ടുണ്ട്. അദ്ദേഹം ഒരുക്കിയ കഥാ സന്ദർഭങ്ങൾ പ്രേക്ഷകനെ രസിപ്പിക്കുന്നതും കഥയെ ഒഴുക്കോടെ മുന്നോട്ടു കൊണ്ട് പോകുന്നതുമായിരുന്നു. എല്ലാ വിനോദ ഘടകങ്ങളും ചേർത്ത് സുഗീത് അതിനെ പ്രേക്ഷക സമക്ഷം അവതരിപ്പിച്ചപ്പോൾ മൈ സാന്ത ഏറെ വിനോദം പകർന്നു നൽകുന്ന ഒരു ചിത്രമായി മാറി.അഭിനേതാക്കൾ എല്ലാവരും തന്നെ തങ്ങളുടെ വേഷങ്ങളോട് പൂർണ്ണമായും നീതി പുലർത്തി എന്ന് തന്നെ പറയാം. ടൈറ്റിൽ വേഷത്തിൽ എത്തിയ ജനപ്രിയ നായകൻ ദിലീപ് ഒരിക്കൽ കൂടി തന്റെ രസകരമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയപ്പോൾ അദ്ദേഹത്തിനൊപ്പം നിന്ന മാനസ്വി എന്ന ബാലതാരവും ഗംഭീര പ്രകടനമാണ് നടത്തിയത്. അവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സായ് കുമാര്‍,സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍,ഇന്ദ്രന്‍സ്, സണ്ണി വെയ്ൻ, ധർമജൻ, അനു ശ്രീ തുടങ്ങിയ അഭിനേതാക്കളും മികച്ച പ്രകടനമാണ് നൽകിയത്.

ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ഫൈസൽ അലി ആണ്. ഫൈസൽ ഒരുക്കിയ ദൃശ്യങ്ങൾ വളരെ മനോഹരമായിരുന്നു. അതുപോലെ തന്നെ എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് പ്രശസ്ത സംഗീത സംവിധായകൻ വിദ്യ സാഗർ ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവും. ഇത് രണ്ടും മികച്ചു നിന്നതു ചിത്രത്തിന്റെ മികവ് വർധിക്കാൻ കാരണമായിട്ടുണ്ട് . എഡിറ്റർ എന്ന നിലയിൽ വി സാജൻ നൽകിയ സേവനം ചിത്രത്തിന്റെ സുഗമമായ ഒഴുക്ക് നിലനിർത്തുന്നതിൽ നിർണ്ണായകമായ പങ്കാണ് വഹിച്ചത്. വളരെ രസകരമായി ഒരു വ്യത്യസ്ത കഥ പറയുന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആണ് മൈ സാന്ത. ഈ ക്രിസ്മസ് അവധിക്കാലത്തു കുടുംബ പ്രേക്ഷകർക്ക് ആഘോഷമാക്കാവുന്ന ചിത്രമാണ് ഇത്. പുതുമയും വ്യത്യസ്തതയും അതിനൊപ്പം വിനോദവും ചേർന്ന മികച്ച സിനിമാനുഭവമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകന് ലഭിക്കുക.

Continue Reading

Latest Updates

Latest News2 months ago

കൊമേഡിയൻ, സഹനടൻ ഇനി ധർമ്മജനെ കാണുവാൻ പോകുന്നത് നായകനായി

മിമിക്രി വേദിയിലൂടെ വെള്ളിത്തിരയിലെത്തി അതിവേഗം പ്രശസ്തിയിലേക്ക് എത്തിയ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയ്‌ക്കൊപ്പമുള്ള കോംബിനേഷന്‍ ആയിരുന്നു ധര്‍മജനെയും ശ്രദ്ധേയനാക്കിയത്. ഹിറ്റ് ടെലിവിഷന്‍ പരിപാടിയിലൂടെ വീണ്ടും താരം...

Latest News2 months ago

ഞെട്ടിക്കുന്ന മേക് ഓവറുമായി ദിലീപ്; കേശു ഈ വീടിന്റെ നാഥൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാവുന്നു ..!

മലയാള സിനിമാ പ്രേമികൾക്കും ദിലീപ് ആരാധകർക്കും ഏറെ ആവേശം നൽകി കൊണ്ട് പുതുവർഷത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് നാദിർഷ ഒരുക്കുന്ന ദിലീപ് ചിത്രമായ...

Latest News2 months ago

ഉന്നാവ് എന്ന നാടകവുമായി പാഷാണം ഷാജിയും ഭാര്യയും എത്തുന്നു; നാടകം നാളെ അരങ്ങേറും..

പാഷാണം ഷാജി എന്ന കോമഡി കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത പ്രശസ്ത നടൻ ആണ് സാജു നവോദയ. മിനി സ്ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ എത്തി ഇപ്പോൾ...

Latest News2 months ago

കുട്ടികൾക്കും കുടുംബങ്ങൾക്കും ജനപ്രിയന്റെ ക്രിസ്മസ് സമ്മാനം; തരംഗമായി മൈ സാന്റാ

കഴിഞ്ഞ ദിവസം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ മലയാള ചിത്രം ആണ് ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ മൈ സാന്റ എന്ന ചിത്രം....

Latest News3 months ago

തരംഗമായി മൈ സാന്റാ ഫസ്റ്റ് ലുക്ക് പോസ്റ്റർ; ജനപ്രിയ നായകൻ ക്രിസ്മസിന് എത്തുന്നു..!

തരംഗമായി മൈ സാന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ; ജനപ്രിയ നായകൻ ക്രിസ്മസിന് എത്തുന്നു..!ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മൈ സാന്റ. സൂപ്പർ ഹിറ്റ്...

Latest News3 months ago

വനിതാ കലാകാരികൾക്കു വേണ്ടി ശാലു കുര്യന്റെ ഫേസ്ബുക് പോസ്റ്റ്..!

വനിതാ കലാകാരികൾക്കു സോഷ്യൽ മീഡിയയിൽ നിന്നും നേരിടേണ്ടി വരുന്ന മോശം പ്രതികരണങ്ങൾക്കു എതിരെ പ്രശസ്ത നടി ശാലു കുര്യൻ ഇട്ട ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ഇത്തരം...

Latest News4 months ago

ഇന്ത്യയിലെ നമ്പർ 1 സിനിമയായി ബിഗിൽ ! കളക്ഷൻ 200 കോടിയിലേക്ക് കുതിക്കുന്നു

അറ്റ്ലീ സംവിധാനം ചെയ്ത ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ.. ലോകമെമ്പാടും കളക്ഷൻ റെക്കോർഡ് ഇട്ട് മുന്നേറുമ്പോൾ ആണ് ഇന്ത്യയിലെ തന്നെ നിലവിലെ നമ്പർ 1 സിനിമ...

Latest News5 months ago

ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു ..

‘7th ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ഫോറൻസിക്കിൽ ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു . കോടതി...

Latest News5 months ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ...

Latest News6 months ago

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന മനോഹരത്തിന്റെ കലക്കൻ ട്രെയിലർ റിലീസായി..!

Chakkalakal Films presents the Official Trailer of the Malayalam Feature Film #Manoharam 2019 Written and Directed by – Anvar Sadik...

Trending