Connect with us

reviews

പ്രേക്ഷകർക്ക് ആഘോഷവും ആവേശവുമായി പ്രഭാസിന്റെ സാഹോ ! പക്കാ മാസ്സ് പടം തന്നെ ! റിവ്യൂ വായിക്കാം

Published

on

ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ തെലുങ്ക് ചിത്രമാണ് ബാഹുബലി സീരിസിന് ശേഷം  പ്രഭാസ് നായകനായി എത്തിയ സാഹോ  എന്ന ബ്രഹ്മാണ്ഡ ചിത്രം. സുജിത് രചിച്ചു സംവിധാനം  ചെയ്ത ഈ ചിത്രം 350 കോടി രൂപ മുതൽ മുടക്കി ആണ് നിർമ്മിച്ചിരിക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും എത്തുന്ന ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത് വംശി കൃഷ്ണ റെഡ്ഢി, പ്രമോദ് ഉപ്പലപറ്റി എന്നിവർ ചേർന്ന് യു വി ക്രിയേഷൻസിന്റെ ബാനറിലാണ് . ഈ ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ ആർ ഡി ഇല്ല്യൂമിനേഷൻസ് ആണ്. ശ്രദ്ധ കപൂർ നായികാ വേഷത്തിൽ എത്തുന്ന സാഹോയിൽ ബോളിവുഡിൽ നിന്നടക്കം വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിമിനൽ സിന്ഡിക്കേറ്റിന്റെ തലവൻ റോയ് കൊല്ലപ്പെടുന്നതോടെ ഒരു വലിയ അധികാര കൈമാറ്റത്തിനുള്ള വാതിലുകൾ തുറക്കപ്പെടുന്നു. ദേവരാജ് എന്ന ക്രിമിനൽ ആ അവസരം മുതലാക്കാൻ ശ്രമിക്കുമ്പോൾ ആണ് റോയിയുടെ മകൻ വിശ്വൻക് രംഗത്തെത്തുന്നത്. അധികാരം നേടുന്നതിനൊപ്പം അവൻ ഡീൽ ചെയ്യുന്നത് മറ്റു ചില പ്രശനങ്ങൾ കൂടിയാണ്. അധികാരത്തിനു വേണ്ടിയുള്ള വലിയ കളികളും ചതികളും നടക്കുന്ന ഈ ലോകത്തേക്കാണ് പ്രഭാസിന്റെ അശോക് ചക്രവർത്തിയും ശ്രദ്ധ അവതരിപ്പിക്കുന്ന അമൃതയും  കടന്നു വരുന്നത്.

ആരാധകരെ ത്രസിപ്പിക്കുന്ന ഒരു തീപ്പൊരി മാസ്സ് ആക്ഷൻ ചിത്രമാണ് സുജിത് എന്ന സംവിധായകൻ ഒരുക്കിയിരിക്കുന്നത്. റിബൽ സ്റ്റാർ പ്രഭാസിന്റെ ആരാധകരെ മാത്രമല്ല ഓരോ സിനിമാ പ്രേമികളേയും കോരിത്തരിപ്പിക്കുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ മേക്കിങ് എന്ന് തന്നെ പറയാം. ഇന്ത്യൻ സിനിമയിൽ ഇത് വരെ വന്നിട്ടുള്ള ഏറ്റവും വലിയ ആക്ഷൻ ചിത്രമായ സാഹോ, ഹോളിവുഡ് ആക്ഷൻ ത്രില്ലറുകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും, മാസ്സ് രംഗങ്ങളും  കോർത്തിണക്കി ഒരു ടെറാ മാസ്സ് ചിത്രം ആയാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത് . ഒരു കമ്പ്ലീറ്റ് പ്രഭാസ്  ഷോ എന്ന് പറയുന്നതിന് ഒപ്പം തന്നെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു ക്യാൻവാസിൽ ഈ ചിത്രമൊരുക്കാൻ സുജിത് എന്ന സംവിധായകനും രചയിതാവിനും കഴിഞ്ഞിട്ടുണ്ട് .  വളരെയധികം ത്രില്ലടിപ്പിക്കുന്ന, ആവേശം നിറഞ്ഞ കഥാ സന്ദർഭങ്ങളും പഞ്ച് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്ഷനും  കോർത്തിണക്കിയ തിരക്കഥയിൽ ഒരു മാസ്സ് ചിത്രത്തിൽ നിന്നും പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളുമുണ്ട്.  ആക്ഷനും കോമെഡിയും റൊമാന്സും ആവേശവും സസ്പെൻസുമെല്ലാം കൃത്യമായ അളവിൽ ചേർത്തൊരു തിരക്കഥയാണ് സംവിധായകൻ ഈ ചിത്രത്തിനായി ഒരുക്കിയത്.   ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം അത്ര വേഗതയിലും മികച്ച രീതിയിലുമാണ് സാഹോ  നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. സാഹോയിൽ ഉള്ളതിലും മികച്ച സംഘട്ടന രംഗങ്ങൾ ഇന്ത്യൻ സിനിമയിൽ തന്നെ ഇതുവരെ വന്നിട്ടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

പ്രഭാസ് എന്ന നടന്റെ ഗംഭീര  പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ജീവൻ. ശരീരവും മനസ്സും കഥാപാത്രത്തിന് നൽകി ഞെട്ടിക്കുന്ന പ്രകടനമാണ് പ്രഭാസ്  ഈ ചിത്രത്തിൽ നൽകിയത് എന്ന് സംശയമൊന്നുമില്ലാതെ തന്നെ നമ്മുക്ക് പറയാൻ സാധിക്കും. ശാരീരികമായി ഒരുപാട് പ്രയത്നം വേണ്ടി വന്ന ഒരുപാട് രംഗങ്ങൾ  ഈ ചിത്രത്തിൽ ഉണ്ടായിരുന്നു.  പ്രഭാസ് അതെല്ലാം ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു  ഫലിപ്പിക്കുകയും  ചെയ്തു. നായികാ വേഷം ചെയ്ത    ശ്രദ്ധ കപൂർ തനിക്കു  ലഭിച്ച വേഷം  മനോഹരമായി ചെയ്തപ്പോൾ പ്രേക്ഷകരുടെ ഗംഭീര കയ്യടി നേടിയത്  ചങ്കി പാണ്ഡെ , നീൽ നിതിൻ മുകേഷ്, അരുൺ വിജയ് എന്നിവർ അവതരിപ്പിച്ച  കഥാപാത്രങ്ങൾ ആണ്. അത്ര മിന്നുന്ന പ്രകടനമാണ് ഇവർ നൽകിയത്. അതോടൊപ്പം തന്നെ  ജാക്കി ഷെറോഫ് ,  ലാൽ, വെണ്ണല കിഷോർ, പ്രകാശ് ബെലവാദി , മുരളി ശർമ്മ, എവ്‌ലിൻ ശർമ്മ, , മന്ദിര ബേദി, മഹേഷ് മഞ്ജരേക്കർ, ടിനു ആനന്ദ്, ആദിത്യ ശ്രീവാസ്തവ എന്നിവരും ഏറ്റവും മികച്ച രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ആർ മദി ആണ്   ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത്. ഗംഭീരം എന്ന് പറഞ്ഞാലും കുറഞ്ഞു പോകുന്ന രീതിയിൽ അത്രയധികം വിസ്മയിപ്പിക്കുന്ന രീതിയിയിലുള്ള  ദൃശ്യങ്ങളാണ് അദ്ദേഹം സാഹോയിലൂടെ നമ്മുക്ക് മുന്നിൽ എത്തിച്ചത് . ഗാന രംഗങ്ങളിലും സംഘട്ടന രംഗങ്ങളിലും നമ്മുക്ക് മുന്നിലെത്തിയ ദൃശ്യങ്ങൾ  ഗംഭീരമായിരുന്നു.  തനിഷ്‌ക് ബാഗച്ചി, ഗുരു റാന്തവാ, ബാദ്ഷ എന്നിവർ ഒരുക്കിയ ഗാനങ്ങളും  ജിബ്രാൻ ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. ആർ മദി നൽകിയ  ദൃശ്യങ്ങളും ജിബ്രാന്റെ പശ്ചാത്തല  സംഗീതവും  കൂടി ചേർന്നപ്പോൾ ആരാധകരുടെ  ആവേശം വേറൊരു തലത്തിലെത്തി. ശ്രീകർ പ്രസാദ് എന്ന പ്രഗത്ഭൻറെ എഡിറ്റിംഗ് മികവ് ചിത്രത്തിന് പകർന്നു നൽകിയത് മികച്ച വേഗതയും ഉയർന്ന സാങ്കേതിക നിലവാരവുമാണ്.ചുരുക്കി പറഞ്ഞാൽ. ആരാധകരെയും മറ്റു സിനിമാ പ്രേക്ഷകരെയും ഒരുപോലെ കോരിത്തരിപ്പിക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആണ് സാഹോ . എല്ലാ രീതിയിലും പ്രേക്ഷകനെ സംതൃപ്തനാക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിൽ ഇന്നേ വരെ നമ്മൾ കണ്ടിട്ടുള്ള ഏറ്റവും മികച്ച ആക്ഷൻ ചിത്രമാണ്. സാഹോ  എന്ന ചിത്രം പ്രേക്ഷകർക്ക്  മുന്നിൽ ആവേശത്തിന്റെ ഒരു പുതിയ തലം  തന്നെയാണ് തുറന്നിടുന്നത്.

Continue Reading

reviews

പ്രേക്ഷക മനസ്സിൽ നിറഞ്ഞാടി.. കോഴിപ്പോര്.. ! Kozhipporu Malayalam Movie Review

Published

on

By

നവാഗതരായ ജിബിറ്റ് ജോര്‍ജും ജിനോയ് ജനാർദ്ദനനും ചേർന്ന് അണിയിച്ചൊരുക്കിയ കോഴിപ്പോര് എന്ന ചിത്രം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. നവാഗതനായ നവജിത് നാരായണൻ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായിക വീണ നന്ദകുമാറാണ്. ഇതിന്റെ ട്രൈലെർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയത് തന്നെ ചിത്രത്തെ കുറിച്ച് പ്രതീക്ഷ സമ്മാനിക്കാൻ കാരണമായിരുന്നു. ജെ പിക് മൂവീസിന്റെ ബാനറില്‍ വി ജി ജയകുമാര്‍ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.സ്നേഹസമ്പന്നരും അയല്‍ക്കാരുമായ മേരിയുടെയും ബീനയുടെയും ഇടയില്‍ ഒരു കോഴിമുട്ടയുണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിലെത്തിക്കുന്നതു. ഗാഗുല്‍ത്താ ലെയിനിലെ മേരിയുടെ വീട്ടിലെ കോഴി ഉണ്ടാക്കുന്ന പോര് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ജിബിറ്റ് ജോര്‍ജിന്റെ കഥയ്ക്ക് ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയൊരുക്കിയ ഈ ചിത്രം വളരെ രസകരമായാണ് പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ചിരിക്കുന്നതു.

തമാശയും പ്രണയവും കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന കഥാസന്ദർഭങ്ങളുമെല്ലാം നിറഞ്ഞ ഈ ചിത്രം വളരെ മനോഹരമായാണ് സംവിധായകർ ഒരുക്കിയിരിക്കുന്നത്. രസകരമായ സംഭാഷണങ്ങളും കഥാ സന്ദർഭങ്ങളും നിറഞ്ഞ ഈ ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കാതെയാണ് മുന്നോട്ടു നീങ്ങുന്നത്. രചയിതാക്കൾ എന്ന നിലയിലും സംവിധായകർ എന്ന നിലയിലും, തങ്ങളുടെ ആദ്യ ചിത്രമായിട്ടു കൂടി, ജിബിറ്റ് ജോര്‍ജും ജിനോയ് ജനാർദ്ദനനും പുലർത്തിയ കയ്യടക്കമാണ് ഈ ചിത്രത്തിനെ ഹൈലൈറ്. സൗഹൃദവും പ്രണയവും നാട്ടിൻപുറത്തെ കാഴ്ചകളും നിറഞ്ഞ ഈ ചിത്രം പ്രേക്ഷകർക്ക് വലിയ നൊസ്റാൾജിയയും സമ്മാനിക്കുന്നുണ്ട്.അതുപോലെ എടുത്തു പറയേണ്ടത് ഈ ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനമാണ്. നായകനായി എത്തിയ നവാഗതനായ നവജിത് നാരായണൻ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. വളരെ സ്വാഭാവികമായി അഭിനയിച്ച ഈ നടൻ തന്റെ ശരീര ഭാഷ കൊണ്ടും, ഡയലോഗ് ഡെലിവറി സ്റ്റൈൽ കൊണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടി. തന്റെ കഥാപാത്രത്തിനോട് പൂർണ്ണമായും നീതി പുലർത്താൻ ഈ നവാഗതന് സാധിച്ചു എന്നത് തന്നെ ഇദ്ദേഹത്തിന് മലയാള സിനിമയിൽ നല്ലൊരു ഭാവിയുണ്ട് എന്നത് വ്യക്തമാക്കി തരുന്നു. വീണ നന്ദകുമാർ ഒരിക്കൽ കൂടി മികച്ച പ്രകടനം കൊണ്ട് കയ്യടി നേടിയപ്പോൾ , ഇന്ദ്രന്‍സ്, പൗളി വില്‍സണ്‍, ജോളി ചിറയത്ത്, പ്രവീണ്‍ കമ്മട്ടിപ്പാടം, സംവിധായകരായ ജിബിറ്റ് ജോര്‍ജ്, ജിനോയ് ജനാര്‍ദ്ദനന്‍ തുടങ്ങിയവരും അഭിനേതാക്കൾ എന്ന നിലയിൽ ശ്രദ്ധ നേടുന്ന പ്രകടനം നമ്മുക്ക് മുന്നിലെത്തിച്ചു.

ഛായാഗ്രാഹകന്‍ രാഗേഷ് മനോഹരമായ ദൃശ്യങ്ങളൊരുക്കി ശ്രദ്ധ നേടിയപ്പോൾ ബിജിബാലിന്റെ സംഗീതവും അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും സാങ്കേതികമായി ഈ ചിത്രത്തിന് മികച്ച നിലവാരം പകർന്നു നൽകി. മികച്ച സംഗീതം ചിത്രത്തിന്റെ മാറ്റ് കൂട്ടിയപ്പോൾ എഡിറ്റിംഗ് മികച്ച വേഗതയാണ് ചിത്രത്തിന് പകർന്നു നൽകിയത്. ഒന്നര മണിക്കൂർ പ്രേക്ഷകർക്ക് ഏറെ രസകരമായ ഒരു സിനിമാനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത്. പുതുമ പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ കോഴിപ്പോര്.

Continue Reading

reviews

മലയാളികൾക്ക് അഭിമാനിക്കാം ഇതൊരു ഒന്നൊന്നര സെക്കളോജിക്കൽ ത്രില്ലർ ! അഞ്ചാം പാതിര റീവ്യൂ

Published

on

By

പ്രശസ്ത സംവിധായകനായ മിഥുൻ മാനുവൽ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത അഞ്ചാം പാതിരാ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്ന്. മിഥുൻ മാനുവൽ തോമസ് തന്നെ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ്. കുഞ്ചാക്കോ ബോബനൊപ്പം ശ്രീനാഥ് ഭാസി, ഉണ്ണിമായ, രമ്യ നമ്പീശൻ എന്നിവർ ഈ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു , കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അൻവർ ഹുസൈൻ എന്ന ഒരു പോലീസ് കണ്‍സള്‍ട്ടിങ് ക്രിമിനോളജിസ്റ്റ് ആയ കഥാപാത്രം നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. അതിലൂടെ ചുരുളഴിയുന്ന രഹസ്യങ്ങളും കൂടുതൽ നിഗൂഢമായി തുടരുന്ന കാര്യങ്ങളും എന്തെന്ന് നമ്മുടെ മുന്നിൽ എത്തിക്കുകയാണ് ഈ ചിത്രം. ഒരു ത്രില്ലർ ആയതു കൊണ്ട് തന്നെ ചിത്രത്തിന്റെ കഥാസാരം പങ്കു വെക്കുന്നില്ല.

ഒരു രചയിതാവ് എന്ന നിലയിലും ഒരു സംവിധായകൻ എന്ന നിലയിലും തന്റെ കഴിവ് നമ്മുക്ക് കാണിച്ചു തന്നിട്ടുള്ള ആളാണ് മിഥുൻ മാനുവൽ തോമസ്. കോമഡി ചിത്രങ്ങൾ കൂടുതലായി ഒരുക്കിയിട്ടുള്ള മിഥുൻ ആദ്യമായി ആണ് ഒരു ത്രില്ലർ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. തന്റെ ആദ്യ ത്രില്ലർ ചിത്രം തന്നെ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ മിഥുൻ മാനുവൽ തോമസിന് കഴിഞ്ഞിട്ടുണ്ട് . മിഥുൻ തന്നെ ഒരുക്കിയ വളരെ മികച്ച ഒരു തിരക്കഥക്കു അദ്ദേഹം നൽകിയ ദൃശ്യ ഭാഷ വളരെ മികവേറിയതായിരുന്നു. സംവിധായകൻ എന്ന നിലയിൽ മിഥുൻ പുലർത്തിയ കയ്യടക്കം ആണ് ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് പറയാം . ഒരു നിമിഷം പോലും പ്രേക്ഷകരെ ബോർ അടിപ്പിക്കാതെ അവരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കഥ പറയാൻ ഈ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . പുതുമയേറിയ ഒരു കഥ , വളരെ പുതുമയാർന്ന ഒരു ശൈലിയിൽ ഗംഭീരമായി പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം വിജയമാകുന്നത്. പ്രേക്ഷകനെ ആവേശം കൊള്ളിക്കാൻ കഴിയുന്ന സംഭാഷണങ്ങളും കഥാ സന്ദര്ഭങ്ങളും ഒരുക്കാൻ കഴിഞ്ഞതും സസ്പെൻസ് നില നിർത്താൻ കഴിഞ്ഞതും ഈ ചിത്രത്തിന് വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ട്.


കുഞ്ചാക്കോ ബോബൻ എന്ന നടന്റെ പ്രകടനം ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി വന്ന മറ്റൊരു കാര്യം. വളരെ മിതത്വമാർന്ന രീതിയിൽ തന്നെ അദ്ദേഹം അൻവർ ഹുസൈൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയർത്തുന്ന ഒരു കഥാപാത്രം ആയിരുന്നില്ല എങ്കിൽ കൂടി ഗംഭീരമായ രീതിയിലാണ് ചാക്കോച്ചൻ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉണ്ണി മായാ, ശ്രീനാഥ് ഭാസി എന്നിവരും തങ്ങളുടെ വേഷം ഏറ്റവും മനോഹരമായി തന്നെ ചെയ്തപ്പോൾ മറ്റു താരങ്ങളായ രമ്യ നമ്പീശൻ, ഇന്ദ്രൻസ്, ഹരികൃഷ്ണൻ, ജിനു ജോസഫ്, ഷറഫുദീൻ, ദിവ്യ ഗോപിനാഥ്, അഭിരാം പൊതുവാൾ എന്നിവരും തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് സ്‌ക്രീനിൽ എത്തിച്ചത്.കാമറ കൈകാര്യം ചെയ്ത ഷൈജു ഖാലിദ് മികച്ച ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയപ്പോൾ സുഷിന് ശ്യാം ഒരുക്കിയ സംഗീതം മികച്ചു നിന്നു. സുഷിന് ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ഫീൽ പ്രേക്ഷകരിലെത്തുന്നതിൽ നിർണ്ണായകയി മാറി . സൈജു ശ്രീധരൻ എന്ന പരിചയ സമ്പന്നനായ എഡിറ്റർ പുലർത്തിയ മികവ് ഈ ചിത്രത്തിന് മികച്ച വേഗതയും അതുപോലെ ഒരു ത്രില്ലർ ചിത്രം ആവശ്യപ്പെടുന്ന സാങ്കേതിക പൂർണ്ണതയും നൽകിയിട്ടുണ്ട്.ചുരുക്കി പറഞ്ഞാൽ മികച്ച ഒരു സിനിമാനുഭവം നമ്മുക്ക് സമ്മാനിക്കാൻ അഞ്ചാം പാതിരാ എന്നയീ ത്രില്ലറിന് കഴിഞ്ഞിട്ടുണ്ട് . വളരെ ആവേശകരമായി മുന്നോട്ടു പോകുന്ന ഇൻവെസ്റ്റിഗേഷൻ ചിത്രമാണിത്. അതോടൊപ്പം എല്ലാ രീതിയിലും പ്രേക്ഷകരെ തൃപ്തരാക്കുന്ന തികഞ്ഞ ഒരു ത്രില്ലർ ആണെന്നും ഈ ചിത്രത്തെ കുറിച്ച് പറയാം.

Continue Reading

reviews

തീയേറ്ററിൽ പൊട്ടിച്ചിരിയുടെ പൊടിപൂരം തീർത്ത് ഒമർ ലുലുവിന്റെ ധമാക്ക

Published

on

By

കേരളത്തിലെ പ്രദർശന ശാലകളിൽ എത്തിചേർന്ന മലയാള ചിത്രമാണ് പ്രശസ്ത സംവിധായകനായ ഒമർ ലുലുവിന്റെ നാലാമത്തെ ചിത്രമായ ധമാക്ക. ഒമർ ലുലു തന്നെ കഥ തയ്യാറാക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരൺ ലാൽ എന്നിവർ ചേർന്നാണ്. പ്രശസ്ത നിർമ്മാതാവായ എം കെ നാസർ ആണ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു. ഇതിലെ പാട്ടുകൾ എല്ലാം തന്നെ റിലീസിന് മുൻപേ വലിയ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നേടിയത്. അരുൺ, മുകേഷ്, ഉർവശി, നിക്കി ഗൽറാണി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

അരുൺ, നിക്കി ഗൽറാണി, മുകേഷ്, ഉർവശി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ഉള്ള രസകരമായ ഒരു യാത്രയാണ് ഈ ചിത്രം. മുകേഷ്- ഉർവശി കഥാപാത്രങ്ങളുടെ മകന്റെ കല്യാണവും അതിനെ തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന ചില അപ്രതീക്ഷിതമായ രസകരമായ സംഭവ വികാസങ്ങളും ആണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.വളരെ രസകരവും, വ്യത്യസ്‍തമായ ഒരു കഥയെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഒമർ ലുലു എന്ന സംവിധായകൻ നേടിയ വിജയം. വളരെ രസകരമായി ചിത്രങ്ങൾ ഒരുക്കാനുള്ള തന്റെ കഴിവ് അദ്ദേഹം നമ്മുക്ക് നേരത്തെ തന്നെ കാണിച്ചു തന്നിട്ടുണ്ട് എങ്കിലും ഈ ചിത്രത്തിലൂടെ അദ്ദേഹം നമ്മളെ കൂടുതൽ രസിപ്പിക്കുകയാണ്. നിറയെ തമാശകളും ഒരുപാട് രസിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും കൊണ്ട് സമൃദ്ധമായ ഈ ചിത്രം പുതുമയേറിയ രീതിയിൽ ആണ് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നതു എന്നും പറയാം നമ്മുക്ക്. രസകരമായ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ അവക്ക് അകമ്പടിയായി നൽകുന്നതിലും ഈ ചിത്രത്തിന്റെ രചയിതാക്കളായ സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരൺ ലാൽ എന്നിവർ വിജയിച്ചപ്പോൾ അതിനു മനോഹരമായ ദൃശ്യ ഭാഷ നൽകുന്നതിൽ വിജയം കൈവരിക്കാൻ ഒമർ ലുലുവിനും കഴിഞ്ഞിട്ടുണ്ട്.. റൊമാന്സും കോമെഡിയും അതിന്റെ ശരിയായ അളവിൽ ചേർത്ത് കഥ പറഞ്ഞ ഈ ചിത്രം യുവ പ്രേക്ഷകരെ ആദ്യാവസാനം എന്റെർറ്റൈൻ ചെയ്യിക്കുന്ന ഒരു സിനിമാനുഭവമായി മാറിയിട്ടുണ്ട്.

അരുൺ എന്ന നടനും നിക്കി ഗൽറാണി എന്ന നടിയും തമ്മിലുള്ള തിരശീലയിലെ രസതന്ത്രം മനോഹരമായിരുന്നു. രണ്ടു പേരും മത്സരിച്ചു അഭിനയിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. അരുൺ അനായാസമായി കഥാപാത്രമായി മാറിയപ്പോൾ നിക്കിയുടെ കഥാപാത്രവും കയ്യടി നേടി. ഇവരോടൊപ്പം ഏറെ കയ്യടി നേടിയത് മുകേഷും ഉർവശിയും ആണ്. രണ്ടു പേരും അതിഗംഭീര പ്രകടനമാണ് നൽകിയതു. ഇവരെ പോലെ തന്നെ ശാലിൻ സോയ, ധർമജൻ ബോൾഗാട്ടി, സാബുമോൻ , ഇന്നസെന്റ്, നൂറിന്, നേഹ സക്‌സേന, ഹാരിഷ് കണാരൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ ചെയ്തു. എല്ലാവരും തങ്ങളുടെ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഏറെ രസിപ്പിച്ചു എന്ന് തന്നെ പറയാം.സിനോജ് പി അയ്യപ്പൻ നൽകിയ ദൃശ്യങ്ങൾ വളരെ കളർഫുൾ ആയപ്പോൾ ദിലീപ് ഡെന്നിസ് തന്റെ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് മികച്ച ഒഴുക്ക് പകർന്നു നൽകി.. ചിത്രത്തിന്റെ വേഗത പ്രേക്ഷകന് മുഷിയാത്ത രീതിയിൽ കൊണ്ട് വരുന്നതിനു അത് സഹായിച്ചിട്ടുണ്ട് . ഗോപി സുന്ദർ കൈകാര്യം ചെയ്ത സംഗീത വിഭാഗവും മികച്ച നിലവാരം പുലർത്തിയിട്ടുണ്ട് . ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ എനർജി ലെവൽ ഒരുപാട് ഉയർത്തിയിട്ടുണ്ട് എന്നത് എടുത്തു പറയണം.

ചുരുക്കി പറഞ്ഞാൽ, യുവ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ധമാക്ക . പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അടിച്ചു പൊളിച്ചു കണ്ടു തീർക്കാവുന്ന ഒരു ഫൺ റൈഡ് ആണ് ഈ ചിത്രം. ഒരു ഒമർ ലുലു ആഘോഷമാണ് ധമാക്ക.

Continue Reading

Latest Updates

Latest News5 months ago

കൊമേഡിയൻ, സഹനടൻ ഇനി ധർമ്മജനെ കാണുവാൻ പോകുന്നത് നായകനായി

മിമിക്രി വേദിയിലൂടെ വെള്ളിത്തിരയിലെത്തി അതിവേഗം പ്രശസ്തിയിലേക്ക് എത്തിയ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയ്‌ക്കൊപ്പമുള്ള കോംബിനേഷന്‍ ആയിരുന്നു ധര്‍മജനെയും ശ്രദ്ധേയനാക്കിയത്. ഹിറ്റ് ടെലിവിഷന്‍ പരിപാടിയിലൂടെ വീണ്ടും താരം...

Latest News5 months ago

ഞെട്ടിക്കുന്ന മേക് ഓവറുമായി ദിലീപ്; കേശു ഈ വീടിന്റെ നാഥൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാവുന്നു ..!

മലയാള സിനിമാ പ്രേമികൾക്കും ദിലീപ് ആരാധകർക്കും ഏറെ ആവേശം നൽകി കൊണ്ട് പുതുവർഷത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് നാദിർഷ ഒരുക്കുന്ന ദിലീപ് ചിത്രമായ...

Latest News5 months ago

ഉന്നാവ് എന്ന നാടകവുമായി പാഷാണം ഷാജിയും ഭാര്യയും എത്തുന്നു; നാടകം നാളെ അരങ്ങേറും..

പാഷാണം ഷാജി എന്ന കോമഡി കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത പ്രശസ്ത നടൻ ആണ് സാജു നവോദയ. മിനി സ്ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ എത്തി ഇപ്പോൾ...

Latest News5 months ago

കുട്ടികൾക്കും കുടുംബങ്ങൾക്കും ജനപ്രിയന്റെ ക്രിസ്മസ് സമ്മാനം; തരംഗമായി മൈ സാന്റാ

കഴിഞ്ഞ ദിവസം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ മലയാള ചിത്രം ആണ് ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ മൈ സാന്റ എന്ന ചിത്രം....

Latest News6 months ago

തരംഗമായി മൈ സാന്റാ ഫസ്റ്റ് ലുക്ക് പോസ്റ്റർ; ജനപ്രിയ നായകൻ ക്രിസ്മസിന് എത്തുന്നു..!

തരംഗമായി മൈ സാന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ; ജനപ്രിയ നായകൻ ക്രിസ്മസിന് എത്തുന്നു..!ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മൈ സാന്റ. സൂപ്പർ ഹിറ്റ്...

Latest News6 months ago

വനിതാ കലാകാരികൾക്കു വേണ്ടി ശാലു കുര്യന്റെ ഫേസ്ബുക് പോസ്റ്റ്..!

വനിതാ കലാകാരികൾക്കു സോഷ്യൽ മീഡിയയിൽ നിന്നും നേരിടേണ്ടി വരുന്ന മോശം പ്രതികരണങ്ങൾക്കു എതിരെ പ്രശസ്ത നടി ശാലു കുര്യൻ ഇട്ട ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ഇത്തരം...

Latest News7 months ago

ഇന്ത്യയിലെ നമ്പർ 1 സിനിമയായി ബിഗിൽ ! കളക്ഷൻ 200 കോടിയിലേക്ക് കുതിക്കുന്നു

അറ്റ്ലീ സംവിധാനം ചെയ്ത ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ.. ലോകമെമ്പാടും കളക്ഷൻ റെക്കോർഡ് ഇട്ട് മുന്നേറുമ്പോൾ ആണ് ഇന്ത്യയിലെ തന്നെ നിലവിലെ നമ്പർ 1 സിനിമ...

Latest News9 months ago

ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു ..

‘7th ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ഫോറൻസിക്കിൽ ടൊവിനോ തോമസിന്റെ നായികയായി മംമ്ത മോഹൻദാസ് എത്തുന്നു . കോടതി...

Latest News9 months ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ...

Latest News9 months ago

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന മനോഹരത്തിന്റെ കലക്കൻ ട്രെയിലർ റിലീസായി..!

Chakkalakal Films presents the Official Trailer of the Malayalam Feature Film #Manoharam 2019 Written and Directed by – Anvar Sadik...

Trending